സജിൻ ബാബുവിൻെറ ‘ബിരിയാണി’ക്ക്​ അവാര്‍ഡ്

കർണാടക സ്റ്റേറ്റ് ചലചിത്ര അക്കാദമിയുടെ 12ാമത്​ ബാംഗ്ലൂർ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ സജിൻ ബാബു സംവിധാനം ചെയ് ​ത ‘ബിരിയാണി’ എന്ന ചിത്രത്തിന് ജൂറി അവാർഡ്​. രണ്ട് ലക്ഷം രൂപയും, ഫലകവുമടങ്ങുന്നതാണ്​ പുരസ്​കാരം. ഗവർണർ വാജു ഭാ യി വാലയാണ്​ അവാർഡ്​ സമ്മാനിച്ചത്​. പ്രശസ്ത ആസാമീസ് സംവിധായിക മഞ്ജു ബോറ, ആകാശ് ആദിത്യ ലാമ, സുബോധ് ശർമ്മ, മാരുതി ജാതിയവർ, ആശിശ് ഡുബേ എന്നിവർ അംഗങ്ങളായ ജൂറിയാണ് അവാർഡ് നിർണ്ണയിച്ചത്. കനി കുസൃതിയാണ്​ ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിച്ചത്​​.

ബിരിയാണി റോമിലെ ഏഷ്യാറ്റിക്ക ഫിലിം ഫെസ്റ്റിവലിലെ മികച്ച സിനിമക്കുള്ള നെറ്റ് പാക്ക് അവാർഡ്​ നേടിയിരുന്നു. വിവിധ ഭാഷകളിൽ നിന്നുള്ള 13 ചിത്രങ്ങളാണ് മത്സരത്തിനുണ്ടായിരുന്നത്. ചിത്രത്തിൻെറ ഫ്രഞ്ച് പ്രിമിയർ ഏപ്രിൽ 22 മുതൽ 26 വരെ നടക്കുന്ന ടുലോസ് ഫിലിം ഫെസ്റ്റിവലിലും,അമേരിക്കൻ പ്രിമിയർ എപ്രിൽ 17 മുതൽ 23 വരെ കാലിഫോർണിയയിൽ നടക്കുന്ന 19ാമത്​ റ്റിബ്രോൺ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലിലും നടക്കും.

യു.എ.എൻ ഫിലിം ഹൗസിൻെറ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിൻെറ രചനയും, സംവിധാനവും സജിൻ ബാബുവും ക്യാമറ കാർത്തിക് മുത്തുകുമാറും എഡിറ്റിങ്ങ്​ അപ്പു ഭട്ടതിരിയും മ്യൂസിക് ലിയോ ടോമും ആർട്ട് നിതീഷ് ചന്ദ്ര ആചാര്യയുമാണ്​ നിർവഹിച്ചത്​.

Tags:    
News Summary - biriyani got award-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.