വെത്യസ്ത പ്രമേയവുമായി വരുന്ന റോസാപ്പൂവിന് പിന്നാലെ ബിജു മേനോെൻറ മറ്റൊരു ചിത്രവും കൂടി പ്രഖ്യാപിച്ചു. പുതുമുഖ സംവിധായകനായ റഫീഖ് ഇബ്രാഹിമിെൻറ പടയോട്ടമാണ് ബിജു മേനോെൻറ അടുത്ത ചിത്രം. ഫേസ്ബുക്കിലൂടെയാണ് ചിത്രത്തിെൻറ പോസ്റ്റർ ബിജു മേനോൻ പുറത്ത് വിട്ടത്.
ദീർഘ കാലം പലരുടെയും അസോസിയേറ്റായി പ്രവർത്തിച്ച റഫീഖ് ഇബ്രാഹീമിെൻറ ആദ്യ ചിത്രം നിർമിക്കുന്നത് ബാംഗ്ലൂർ ഡേയ്സ്, മുന്തിരിവള്ളികൾ തളിർക്കുേമ്പാൾ തുടങ്ങിയ ചിത്രങ്ങൾ നിർമിച്ച സോഫിയ പോൾ ആണ്.
ഇൗ വർഷം നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ ബിജു മേനോന് അടുത്ത വർഷവും നിരവധി വെത്യസ്തങ്ങളായ ചിത്രങ്ങളാണ് കാത്തിരിക്കുന്നത്. ചിത്രത്തിെൻറ മറ്റ് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.