ഭദ്രൻ തിരിച്ചുവരുന്നു ജൂതനുമായി; സൗബിനും റിമയും ജോജുവും കേന്ദ്ര കഥാപാത്രങ്ങൾ

സ്​ഫടികം എന്ന ഒറ്റ ചിത്രത്തിലൂടെ ആരാധകരെ സ്വന്തമാക്കിയ സംവിധായകനാണ്​ ഭദ്രൻ. മോഹൻലാലി​​​െൻറ കരിയറിലെ ഏറ്റവ ും മാസ്സ്​ കഥാപാത്രം ഒരുക്കിയ ഭദ്രൻ, 2005ല്‍ മോഹൻലാലിനെ തന്നെ നായകനാക്കി ഒരുക്കിയ ഉടയോൻ എന്ന ചിത്രത്തിന്​ പിന് നാലെ സിനിമയിൽ നിന്നും വിട്ടു നിന്നിരുന്നു. പരാജയമായ ഉടയോന്​ ശേഷം നീണ്ട 14 വര്‍ഷത്തെ ഇടവേള കഴിഞ്ഞ് ഭദ്രൻ​ സംവിധായക തൊപ്പിയണിയാൻ പോവുകയാണ്​.

ശക്​തമായ തിരിച്ചുവരവ്​ അറിയിച്ചുകൊണ്ട്​ ഭദ്ര​​​െൻറ പുതിയ ചിത്രം പ്രഖ്യാപിച്ചു. ജൂതന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സൗബിന്‍ ഷാഹിറും റിമാ കല്ലിങ്കലും ജോജു ജോർജ്ജുമാണ്​ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്​. ചിത്രത്തി​​​െൻറ മോഷന്‍ പോസ്റ്റര്‍ മോഹന്‍ലാല്‍ ത​​​െൻറ ഫേസ് ബുക്ക് പേജില്‍ പങ്കുവെച്ചു. എസ് സുരേഷ് ബാബുവാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്. ഛായാഗ്രഹണം ലോകനാഥന്‍. സുഷിന്‍ ശ്യാമിന്‍റെതാണ് സംഗീതം.

Full View
Tags:    
News Summary - bhadran coming back with jhoothan-movie-news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.