Posted On
date_range Updated On
date_range ബേസിൽ ജോസഫിെൻറ അടുത്ത നായകൻ ബിജു മേനോൻ
സൂപ്പർഹിറ്റായ ഒാടിക്കൊണ്ടിരിക്കുന്ന പടയോട്ടം എന്ന ചിത്രത്തിന് ശേഷം സോഫിയ പോളിെൻറ വീക്കൻറ് ബ്ലോക്ബസ്റ്റേഴ്സ് നിർമിച്ച് ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നായകനാകാൻ ബിജു മേനോൻ. ഗോദ, കുഞ്ഞിരാമായണം എന്നീ ചിത്രങ്ങൾക്ക് ശേഷം വരുന്ന ബേസിൽ ചിത്രമായിരിക്കും ബിജു മേനോൻ നായകനായ പുതിയ ചിത്രം.
ദേശീയ സംസ്ഥാന പുരസ്കാരങ്ങൾ നേടിയ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിെൻറ എഴുത്തുകാരനായ സജീവ പാഴൂരാണ് ബേസിൽ ചിത്രത്തിന് രചന നിർവഹിക്കുന്നത്. ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
ബാംഗ്ലൂർ ഡേയ്സ് എന്ന ബ്ലോക്ബസ്റ്റർ ചിത്രത്തിന് ശേഷം സൂപ്പർഹിറ്റുകളായ മുന്തിരിവള്ളികൾ തളിർക്കുേമ്പാൾ, പടയോട്ടം എന്നീ ചിത്രങ്ങളാണ് സോഫിയാ പോൾ നിർമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.