Posted On
date_range Updated On
date_range സിനിമയില്ലാഞ്ഞിട്ടല്ല മാറി നിന്നത് -ബാബു ആന്‍റണി
സിനിമയില്ലാതിരുന്നിട്ടോ പരാജയമുണ്ടായിട്ടോ അല്ല മാറി നിന്നതെന്ന് നടൻ ബാബു ആന്‍റണി. സിനിമയില്‍ ഒരുപാട് മുന്നോട്ട് പോകാന്‍ സാധിച്ചിട്ടില്ല. മുന്നോട്ട് പോകുമ്പോള്‍ ഒരു പാട് ആളുകള്‍ വലിച്ചിടാന്‍ നോക്കുമെന്നും അദ്ദേഹം മീഡിയ വണിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഒരിടവേളയ്ക്ക് ശേഷം അഭിനയിക്കുന്ന കായംകുളം കൊച്ചുണ്ണിയില്‍ കൊച്ചുണ്ണിയുടെ ഗുരുവായിട്ടാണ് ഞാന്‍ അഭിനയിക്കുന്നത്. കരിയറിലെ മികച്ച വേഷമാണത്. നല്ല കഥാപാത്രങ്ങള്‍ ഒരു പാട് ചെയ്തിട്ടുണ്ട്. വൈശാലിയിലെ രാജാവ്, ശയനത്തിലെ തോമ..അങ്ങിനെയുള്ള കഥാപാത്രങ്ങളെല്ലാം അത്തരത്തിലുള്ളതാണ്. ഇടവേള നല്‍കിയിട്ടും ഇടക്ക് 'എസ്ര' പോലുള്ള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സിനിമയില്‍ നിന്നും മാറി നിന്നിട്ടും തനിക്ക് വേണ്ടി കാത്തിരുന്ന ആരാധകർക്ക് നന്ദിയുണ്ടെന്നും ബാബു ആന്‍റണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.