അയ്യപ്പനും കോശിയും തീർന്നു; ഇനി മൂന്ന് മാസം ഇടവേള

സിനിമയില്‍ നിന്ന് മൂന്ന് മാസത്തെ ഇടവേളയെടുക്കുകയാണെന്ന് നടൻ പൃഥ്വിരാജ്. 'അയ്യപ്പനും കോശിയും' എന്ന സിനിമയുടെ ചിത്രീകരണം അവസാനിച്ചു. ബ്ലെസ്സിയുടെ ആടുജീവിതത്തിന്റെ ചിത്രീകരണത്തിനുവേണ്ട തയ്യാറെടുപ്പുകളുടെ ഭാഗമായാണ് ഈ ഇടവേളയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഈ ഇടവേള എന്നെ സന്തോഷിപ്പിക്കുമോ എന്നറിയില്ല. എന്നാല്‍ വീട്ടിലുള്ള രണ്ട് പേറെ ഈ തീരുമാനം ഏറെ സന്തോഷിപ്പിക്കും. ഇതെഴുതുമ്പോള്‍ ഞാന്‍ വീട്ടിലെത്താനായി അവര്‍ കാത്തിരിക്കുകയാണ്. രണ്ടാമത്തെ നിര്‍മ്മാണ സംരംഭമായ ഡ്രൈവിംഗ് ലൈസന്‍സ് 20ന് തീയേറ്ററുകളില്‍ എത്തും. ഞാന്‍ കൂടി ഭാഗമായ കൗതുകകരമായ തിരക്കഥയാണ് ചിത്രത്തിന്റേത് -പൃഥ്വിരാജ് കുറിച്ചു.

Tags:    
News Summary - Ayyappanum Kosiyum - Prithviraj Sukumaran - Movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.