തീവ്രമായ കാമ്പസ്​ പ്രണയവുമായി ‘ഏയ്​ മാഷേ’

കാമ്പസ് പ്രണയത്തി​​െൻറ തീവ്രതയും കലാലയ രാഷ്​ട്രീയത്തി​​െൻറ തീക്ഷ്​ണതയുമായി ഏയ്​ മാഷേ എന്ന ഹ്രസ്വ ചിത്രം പുറത്തിറങ്ങി. യു ട്യുബിലൂടെയാണ്​ ചിത്രം പ്രേക്ഷകരിലേക്കെത്തി​യത്​. കണ്ടു മടുത്ത കാമ്പസ്​ പ്രണയത്തിൽ നിന്നെല്ലാം വ്യത്യസ്​തമായി മനുഷ്യ ബന്ധങ്ങളുടെ ദൃഢതയിലൂന്നി തികച്ചും വ്യത്യസ്​തമായാണ്​ ഇൗ ഹ്രസ്വചിത്രം പ്രണയത്തെ കൈകാര്യം ചെയ്​തിരിക്കുന്നത്​​.

കാമ്പസിലെ ഒരു വിദ്യാർഥിനിക്ക് ഒരു പ്രശ്​നം വരികയും അതിൽ​ വിദ്യാർഥികൾക്ക്​ പ്രിയങ്കരനായ സഖാവ്​ ഹരിയുടെ ഇടപെടലുകളും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ്​ ഏയ്​ മാഷേ എന്ന ഹ്ര്വസ്വ ചിത്രത്തി​​െൻറ ഇതിവൃത്തം.

ഫ്ലവേഴ്​സ്​ ചാനലിലെ കോമഡി ഉത്സവം എന്ന പരിപാടിയിലൂടെ പ്രശസ്​തനായ വിപിൻ ബാലനാണ്​ ചിത്രത്തി​െല നായകൻ. ലച്ചുവാണ്​ നായിക. ഗംഗ്​ സഫാറ മീഡിയയുടെ ബാനറിൽ സജിൽ മമ്പാട്​ സംവിധാനം ചെയ്​ത ചിത്രം റംഷീദ്​ മമ്പാടും ബാബു പോൾ തുരുത്തിയും ചേർന്നാണ്​ നിർമിച്ചത്​. ജസിൻ ജസീലാണ്​ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്​.

Tags:    
News Summary - aye mashe malayalam short film released -movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.