Posted On
date_range Updated On
date_range ഒാട്ടോറിക്ഷക്കാരന്‍റെ ഭാര്യയായി മഞ്ജു; നായകൻ സുരാജ്
എം മുകുന്ദന്‍റെ ഓട്ടോറിക്ഷക്കാരന്‍റെ ഭാര്യ എന്ന ചെറുകഥ സിനിമയാകുന്നു. മഞ്ജു വാര്യറും സുരാജ് വെഞ്ഞാറമൂടുമാ ണ് പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. ക്ലിന്‍റ് എന്ന സിനിമക്ക് ശേഷം ഹരികുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
ആദ്യമായാണ് മഞ്ജു വാര്യര്‍, സുരാജിന്റെ നായികയാവുന്നത്. എം. മുകുന്ദന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
മീത്തലെ പുരയിലെ സജീവന്‍ എന്ന അലസനും മടിയനുമായ ഒരു ഓട്ടോറിക്ഷാ ഡ്രൈവറുടെ ജീവിതത്തിലേക്ക് നെടുമ്പ്രയില്‍ ബാലന്റെ മകള്‍ രാധിക എന്ന പെണ്‍കുട്ടി കടന്നുവരുന്നതും തുടര്‍ന്നുള്ള അവരുടെ ജീവിതവുമാണ് സിനിമയുടെ പ്രമേയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.