Posted On
date_range Updated On
date_range ആ കാരവാൻ എേൻറതല്ല; വാർത്തകൾ നിഷേധിച്ച് നടൻ ആസിഫ് അലി
കൊച്ചി: കാക്കനാട് വച്ച് കഴിഞ്ഞ ദിവസം ആർ.ടി.ഒ പിടികൂടിയ കാരവാൻ തേൻറതല്ലെന്ന് യുവ നടൻ ആസിഫ് അലി. മന്ദാരം എന്ന പുതിയ ചിത്രത്തിെൻറ ലൊക്കേഷനിൽ വച്ച് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് കസ്റ്റഡിയിലെടുത്ത വാൻ ആസിഫ് അലിയുടേതാണെന്ന വാർത്ത ഒരു ഒാൺലൈൻ പോർട്ടൽ നൽകിയിരുന്നു. എന്നാൽ വാഹനം തേൻറതല്ലെന്ന് ആസിഫ് അലി വാർത്തക്ക് താഴെ പ്രതികരിക്കുകയായിരുന്നു.
നവാഗതനായ വിജീഷ് വിജയ് സംവിധാനം ചെയ്യുന്ന മന്ദാരം എന്ന ചിത്രത്തിെൻറ ലൊക്കേഷനിൽ വച്ചാണ് തമിഴ്നാട്ടിൽ രജിസ്റ്റർ ചെയ്ത ആഡംബര കാരവൻ പിടിച്ചെടുത്തത്. പിഴയടച്ചതിനെ തുടർന്ന് വാൻ തിരിച്ച് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.