പിണറായി വിജയൻെറ ജീവിതം സിനിമയാക്കാൻ മോഹമെന്ന്​ ആഷിഖ്​ അബു

മുഖ്യമന്ത്രി പിണറായി വിജയന്‍റെ രാഷ്ട്രീയ ജീവിതം സിനിമയാക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സംവിധായകന്‍ ആഷിഖ് അബു. ഇന്‍സ്റ്റാഗ്രാമിൽ ആരാധകരുമായി നടത്തിയ സംഭാഷണത്തിലാണ്​ സംവിധായകന്‍ തൻെറ ആഗ്രഹം വെളിപ്പെടുത്തിയത്.

ഏതെങ്കിലും രാഷ്ട്രീയ പ്രവര്‍ത്തകന്‍റെ ജീവിതം സിനിമയാക്കാന്‍ അവസരം ലഭിക്കുകയാണെങ്കില്‍ പിണറായി വിജയന്‍റെ ജീവിതം വെള്ളിത്തിരയില്‍ എത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സംവിധായകരായ ബി. ഉണ്ണികൃഷ്​ണനും ശ്രീകുമാര മേനോനും പിണറായി വിജയൻെറ ജീവിതം സിനിമയാക്കാൻ പോകുന്നുവെന്ന്​ മുമ്പ്​ വാർത്തകൾ വന്നിരുന്നു. എന്നാൽ അവ അഭ്യൂഹങ്ങളായി അവസാനിക്കുകയായിരുന്നു.

Tags:    
News Summary - ashiq abu pinarayi vijayan-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.