Posted On
date_range Updated On
date_range പ്രേമം ഹിന്ദിയിലെത്തുമ്പോൾ അർജുൻ കപൂർ ജോർജാവും
അൽഫോൺസ് പുത്രന്‍റെ ഹിറ്റ് ചിത്രം പ്രേമം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നതായി റിപ്പോർട്ട്. അർജുന്‍ കപൂർ നിവിൻ പോളി അവതരിപ്പിച്ച ജോർജ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കും. അഭിഷേക് കപൂറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ നായികമാരുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. മലരായി സായി പല്ലവി തന്നെയെത്തുമെന്നും റിപ്പോർട്ടുണ്ട്.
2015 മെയ് 29ന് റിലീസ് ചെയ്ത ചിത്രം നിവിൻ പോളിയുടെ കരിയറിലെ വലിയ ബ്രേക്കായിരുന്നു. 60 കോടിയോളം കളക്ഷന്‍ ലഭിച്ച ചിത്രം പിന്നീട് തെലുങ്കിലേക്കും റീമേക്ക് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.