കാളിദാസ് ജയറാം, ഐശ്വര്യ ലക്ഷ്മി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന മിഥുൻ മാനുവൽ ചിത്രം അര്‍ജന്‍റീന ഫാന ്‍സ് കാട്ടൂര്‍ക്കടവിന്‍റെ റിലീസ് തിയതിയില്‍ മാറ്റം. മാര്‍ച്ചിലെ വിദ്യാര്‍ത്ഥികളുടെ പരീക്ഷ കഴിഞ്ഞ് 22 നാകും ചി ത്രം തിയേറ്ററില്‍ റിലീസ് ചെയ്യുക.
അശോകന്‍ ചെരുവിലിന്‍റെ ചെറുകഥ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയത്. രണധീവേയുടേതാണ് ക്യാമറ. സംഗീതം ഗോപി സുന്ദര്‍.
പരീക്ഷാ കാലമായതിനാല്‍ തിയേറ്ററുകളില്‍ വേണ്ടത്ര കുടുംബങ്ങള്‍ വരില്ലെന്ന കാരണങ്ങളാലാണ് തിയതിയിലെ മാറ്റമെന്നാണ് സൂചന.
വിദ്യാര്‍ഥി നേതാവായാണ് ഐശ്വര്യ ചിത്രത്തിലെത്തുന്നത്. ഓണ്‍ലെെന്‍ സീരീസായ കരിക്കിലൂടെ ജനഹൃദയങ്ങൾ കീഴടക്കിയ ജോർജ്ജ് എന്ന അനു കെ അനിയനും ഫ്രാൻസിസ് എന്ന ജീവനും കാളിദാസിനൊപ്പം ചിത്രത്തില്‍ വേഷമിടുന്നു എന്നുള്ള മറ്റൊരു പ്രത്യേകതയും ചിത്രത്തിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.