????????? ??????????????????? ?????????? ???????? ??? ??? ??????????????. ????????? ????. ????????, ?????? ?????, ???. ????????? ??????????, ?????? ????????? ??????? ?????

‘ആരാണിവർ’ പോസ്​റ്റർ പ്രകാശനം ചെയ്​തു

തിരുവനന്തപുരം: നിയമം കൈയ്യിലെടുക്കുകയും നിരപരാധികളെ അക്രമിക്കുകയും ചെയുന്ന സദാചാര ഗുണ്ടായിസത്തിനെ ആസ്​പദമാക്കി മനുഷ്യൻ മനുഷ്യനെ തിരിച്ചറിയണമെന്നുള്ള സന്ദേശമുയർത്തുന്ന ‘ആരാണിവർ’ ഹ്രസ്വചിത്രം അണിയറയിൽ ഒരുങ്ങുന്നു. ആദ്യ പോസ്​റ്റർ പ്രകാശനം നടൻ മധു നിർവഹിച്ചു.

നിയമവ്യവസ്​ഥിതികളെ അട്ടിമറിക്കുകയും സംശയത്തി​​െൻറ പേരിൽ പോലും മനുഷ്യ ജീവനെ ഇല്ലായ്​മ ചെയ്യുന്ന നിരവധി സംഭവ വികാസങ്ങളാണ്​ നമ്മുടെ സംസ്​ഥാനത്തും അരങ്ങേറുന്നത്​. ഭാഷയോ നിറമോ വേഷമോ മതമോ നോക്കിയ​ല്ല സഹജീവിയെ തിരിച്ചറിയേണ്ടതെന്ന ശക്​തമായ സന്ദേശമാണ്​ ഇൗ ചിത്രം മുന്നോട്ടുവെക്കുന്നത്​.

ഹഫ്​സു എൻറർ​ൈടൻമ​െൻറി​​െൻറ ബാനറിൽ ഗ്രേറ്റ്​ മീഡിയ വിഷനാണ്​ ചിത്രം നിർമിച്ചത്​. സംവിധായകൻ എസ്​. ബിൻയാമിൻ തന്നെയാണ്​ കഥയും തിരക്കഥയും ഒരുക്കിയിട്ടുള്ളത്​. പ്രൊഡക്ഷൻ ഡിസൈനർ ഗിരീശൻ ചാക്ക. അസോസിയേറ്റ്​ ഡയറക്​ടർ അശ്വതി അനന്തപുരി, എഡിറ്റിങ്​ ഹാജ, ക്യാമറ രമേശ്​ വി. ദേവ്​, ഗാനരചന, സംഗീതം, ആലാപനം ഡോ. വാഴമുട്ടം ചന്ദ്രബാബു, അസി. ഡയറക്​ടർ അമ്പിളി ഗിരീശൻ. അമ്പൂട്ടി, വഞ്ചിയൂർ പ്രവീൺകുമാർ, സുനിൽ വിക്രം, ശുഭ വയനാട്​, അർച്ചന, അനൂപ്​, ഗിരി പ്രസാദ്​, മാഹീൻ തൂങ്ങാംപാറ, സുനിൽ, ഡോ. രാധാകൃഷ്​ണൻ, പ്രഭാകരൻ നിലൗന തുടങ്ങിയവരാണ്​ അഭിനേതാക്കൾ.

Tags:    
News Summary - aranivar short film poster reliesed -movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.