ചലച്ചിത്ര നിരൂപണങ്ങള്‍ പലപ്പോഴും വ്യക്തിഹത്യക്ക് വഴിയൊരുക്കുന്നു -അപര്‍ണ

കൊച്ചി: ഒാൺലൈൻ നിരൂപണങ്ങൾ പലപ്പോഴും വ്യക്തിഹത്യയാവുന്നുവെന്ന്​ നടി അപര്‍ണ ബാലമുരളി. ചിത്രം പുറത്തിറങ്ങി മണിക്കുറുകൾക്കകം സോഷ്യൽമീഡിയയിലടക്കം വരുന്ന നിരൂപണങ്ങൾ ചിത്രത്തെ മാത്രമല്ല താര​ങ്ങളെയും ഒര​​ുപോലെ കടന്നാക്രമിക്കുന്നത്​ വേദനാജനകമാണെന്നും അപർണ പറഞ്ഞു. കാമുകി എന്ന ചിത്രത്തി​​​െൻറ പ്രചരണാർഥം എറണാകുളം പ്രസ്‌ക്ലബ്ബില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. 

താരങ്ങളും മനുഷ്യരാണെന്ന പരിഗണന പലപ്പോഴും ആളുകള്‍ മറക്കുന്നുവെന്നു പലരുടെയും ദീര്‍ഘനാളത്തെ പ്രയത്നത്തി​​​െൻറ ഫലമായ ഒരു സിനിമ നിരൂപണങ്ങളിലൂടെ വിമര്‍ശിക്കുമ്പോള്‍ അത് ചിത്രത്തി​​​െൻറ കളക്ഷനെ ബാധിക്കും, ഒരേ സമയം അഷ്‌കറി​​​െൻറ ആസിഫി​​​െൻറയും ചിത്രങ്ങളില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്നും അപര്‍ണ പറഞ്ഞു.  

പ്രേക്ഷകരില്ലാതെ താരങ്ങളിലെന്ന് ചിത്രത്തില്‍ നായകവേഷം കൈകാര്യം ചെയ്ത അഷ്‌കര്‍ അലി പറഞ്ഞു. ചിത്രത്തിലെ കഥാപാത്രം വെല്ലുവിളി  നിറഞ്ഞതായിരുന്നു. ഏറെക്കാലം ആഗ്രഹിച്ച മേഖലയില്‍ എത്തിച്ചേരാന്‍ കഴിഞ്ഞതി​​​െൻറ സന്തോഷത്തിലാണ്. താരങ്ങള്‍ സ്‌ക്രീനില്‍ ചെയ്യുന്ന കാര്യങ്ങൾ പ്രേക്ഷകര്‍ അനുകരിക്കണമെന്ന് ഒരാളും ആഗ്രഹിക്കില്ലെന്നും അഷ്‌കര്‍ പറഞ്ഞു. 

ചിത്രത്തി​​​െൻറ നിര്‍മ്മാതാവ് ഉമേഷ് ഉണ്ണിത്താന്‍ ചിത്രത്തില്‍ മറ്റ് പ്രധാന കഥാപത്രങ്ങലെ അവതരിപ്പിച്ച കാവ്യ സുരേഷ്, ഡെയ്ന്‍ എന്നിവര്‍ പങ്കെടുത്തു. ബിനു എസ് സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ബൈജു, കോട്ടയം പ്രദീപ്, റോണി ഡേവിഡ് രാജ്, അക്ഷര കിഷോര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍

Tags:    
News Summary - Aparna Balamurali on Movie Review Writing-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.