Posted On
date_range Updated On
date_range ചിത്രീകരണത്തിനിടെ ആന്‍റണി വർഗീസിന് പരിക്ക്
ഈ മ യൗ എന്ന ചിത്രത്തിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രം 'ജെല്ലിക്കെട്ടി'ന്‍റെ ചിത്രീകരണത്തിനിടെ നടന്‍ ആന്‍റണി വര്‍ഗീസിന് പരിക്ക്. ഇടുക്കി കാഞ്ചിയാര്‍ പഞ്ചായത്തിലെ മേപ്പാറയില്‍ ശനിയാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. മേശയില്‍ ഇടിച്ച് ആന്‍റണിയുടെ മുഖത്ത് പരിക്കേല്‍ക്കുകയായിരുന്നു.
ഉടന്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. തുടര്‍ന്ന് ആന്‍റണി വര്‍ഗീസ് വീട്ടിലേക്ക് മടങ്ങി. സിനിമയുടെ ചിത്രീകരണം പിന്നീട് പുനഃരാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.