നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യഹരജി ഹൈകോടതി തീര്‍പ്പാക്കി

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നടന്‍ നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യഹരജി ഹൈകോടതി തീര്‍പ്പാക്കി. നാദിർഷയെ ചോദ്യം ചെയ്​തത്​ സംബന്ധിച്ച്​ ​മു​ദ്രവെച്ച കവറിൽ പൊലീസ്​ ഹാജരാക്കിയ റിപ്പോർട്ട്​ പരിശോധിച്ച​േശഷമാണ്​ സിംഗിൾ ബെഞ്ചി​​െൻറ ഉത്തരവ്​. ഹരജിക്കാരനെ പ്രതിയാക്കാനുള്ള തെളി​െവാന്നും ചോദ്യം​ ചെയ്യലിൽനിന്ന്​ ലഭിച്ചിട്ടില്ലെന്ന്​ കോടതി പറഞ്ഞു.

കൂടുതല്‍ ചോദ്യം ചെയ്യേണ്ടതില്ലെന്നും പൊലീസ്​ അറിയിച്ചിട്ടുണ്ട്​. എങ്കിലും ഇനിയും ചോദ്യം ചെയ്യേണ്ടതുണ്ടെങ്കിൽ ക്രിമിനൽ നടപടിക്രമം 41 (എ) പ്രകാരം നോട്ടീസ്​ നൽകി വിളിച്ചുവരുത്തി ചോദ്യംചെയ്യാനും നടപടികളെടുക്കാനും തടസ്സമില്ലെന്ന്​ കോടതി വ്യക്​തമാക്കി.

കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയും ഒമ്പതാം പ്രതി വിഷ്ണുവും നാദിര്‍ഷയെ ഫോണില്‍ വിളിച്ചിരു​െന്നന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്. ആസൂത്രണത്തിലോ നടത്തിപ്പിലോ മറ്റുപ്രതികള്‍ക്കൊപ്പം ഒരേ മനസ്സോടെ കുറ്റകൃത്യത്തി​ൽ പങ്കെടുത്തെങ്കിലേ ഗൂഢാലോചനയില്‍ പങ്കാളിയെന്ന് പറയാനാകൂ. കുറ്റകൃത്യം നടക്കുന്നതിനുമുമ്പ് പ്രതികള്‍ നാദിര്‍ഷയെ വിളി​െച്ചന്നതിന് തെളിവില്ല. ഇൗ ഘട്ടത്തിൽ ഹരജിക്കാരന്​ അറസ്​റ്റ്​​ ഭയക്കേണ്ടതില്ല​. 

അന്വേഷണം ഏതുഘട്ടത്തിലാണെന്ന കോടതിയുടെ ചോദ്യത്തിന്​ എത്രയും വേഗം കുറ്റപത്രം സമര്‍പ്പിക്കുമെന്ന്​ പ്രോസിക്യൂഷന്‍ അറിയിച്ചു. ഇനി ആരെയെങ്കിലും പ്രതിയായോ സാക്ഷിയായോ ചോദ്യം ചെയ്യാനുണ്ടോയെന്നും കോടതി ആരാഞ്ഞു. എല്ലാ സാക്ഷികളെയും പ്രതികളാക്കിയാല്‍ പിന്നെ സാക്ഷികളുണ്ടാവില്ലെന്ന ധാരണ പൊലീസിനുണ്ടാവണം. യഥാർഥ പ്രതികൾ രക്ഷപ്പെടാൻ ഇത്​ ഇടയാക്കും. പ്രതികളുടെ എണ്ണം വര്‍ധിപ്പിച്ചതുകൊണ്ട്​ കേസ് വലുതാവില്ലെന്നും കോടതി വാക്കാൽ നിരീക്ഷിച്ചു. 

പല തവണ ​േചാദ്യം ചെയ്​തിട്ടും തനിക്കെതിരെ തെളിവ്​ ലഭിക്കാത്ത സാഹചര്യത്തിൽ അറസ്​റ്റ്​ ചെയ്​ത്​ ജയിലലടച്ച്​ തെളിവുണ്ടാക്കാൻ ​​ശ്രമം നടത്തു​െന്നന്നതടക്കം ചൂണ്ടിക്കാട്ടിയാണ്​​ നാദിർഷ മുൻകൂർ ജാമ്യഹരജി നൽകിയത്​. 

Tags:    
News Summary - Anticipatory Bail of Actor Nadirsha Highcourt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.