'ആമി'യിൽ സഹീർ അലിയായി അനൂപ് മേനോനും

കമലാസുരയ്യയുടെ ജീവിതത്തെ ആസ്പദമാക്കി കമൽ സംവിധാനം ചെയ്യുന്ന 'ആമി' എന്ന ചിത്രത്തിൽ അനൂപ് മേനോനും പ്രധാന വേഷത്തിലെത്തുന്നു. സഹീർ അലി എന്നാണ് അനൂപിന്‍റെ കഥാപാത്രത്തിന്‍റെ പേര്. അദ്ദേഹം തന്നെയാണ് ഫേസ്ബുക്കിലൂടെ തന്‍റെ വേഷവും ലുക്കും പുറത്തുവിട്ടത്. ചിത്രത്തിൽ മഞ്ജുവാണ് ആമിയാകുന്നത്.

 പ്രമുഖ കവി ഗുൽസാർ ഗാനരചനയുമായി എത്തുന്ന പ്രത്യേകതയും സിനിമക്കുണ്ട്. ഗുൽസാർ രചിച്ച രണ്ട് ഉറുദു ഗാനങ്ങളും റഫീഖ് അഹമ്മദ് എഴുതിയ രണ്ട് ഗാനങ്ങളുമുൾപ്പെടെ നാല് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. എം. ജയചന്ദ്രനും തൗഫീഖ് ഖുറേഷിയുമാണ് സംഗീതസംവിധാനം. മധു നീലകണ്ഠനാണ് കാമറ. 

കമലസുരയ്യയായി ബോളിവുഡ് താരം വിദ്യാബാലനെയാണ് ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും അവർ പിന്മാറിയത് വിവാദമായിരുന്നു. 

Full View
Tags:    
News Summary - Anoop Menon In Aami as Zaheer Ali -Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.