ഇവിടം സ്വർഗമാണ്

‘സ്​റ്റേഷൻ ഫൈവ്’ എന്ന സിനിമയുടെ ഷൂട്ടിങ് പാതിവഴിയിൽ നിർത്തിയാണ് വീട്ടിനകത്ത് ഒതുങ്ങിക്കൂടിയത്. ഇേപ്പ ാൾ സ്വന്തം കൃഷിയിടത്തിലാണ് സമയം ചെലവഴിക്കുന്നത്. പുലർച്ച അഞ്ചിന് ആരംഭിക്കുന്ന കൃഷിജോലികൾ അവസാനിക്കുമ്പോൾ രാ ത്രി എട്ടാകും. പിന്നെ ചാനലുകളിൽ വാർത്ത കാണൽ.

പശുക്കളും നെല്ലും ഒരുവിധം എല്ലാ പച്ചക്കറികളുമുണ്ട്. കഴിഞ്ഞ ദിവസം 100 കിലോയോളം പാവയ്ക്ക വിളവെടുത്തു. ബന്ധുക്കൾക്കും അയൽക്കാർക്കും സൗജന്യമായി നൽകി. ഈ ലോക്ഡൗൺ കാലം ഒട്ടേറെപ്പേർക്ക് ദുഃഖവും ദുരിതവും വിതക്കുന്നുണ്ടെങ്കിലും കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവർക്ക് കാര്യമായ പരിക്കുകളില്ല. കൃഷിയെ സ്നേഹിക്കുന്നവർക്ക് ഊഷ്മളത നിറഞ്ഞ പുതിയ ലോകമാണ് തുറക്കുന്നത്. കൃഷി ചെയ്യണമെന്നുള്ളവർക്ക് വിത്തുകൾ ലഭ്യമല്ല. അതിന് നടപടിയാണ് വേണ്ടത്.

ഇത് മനുഷ്യനും പ്രകൃതിയും തമ്മിലുള്ള യുദ്ധമാണ്. പ്രകൃതിയിലേക്ക് ഇറങ്ങിച്ചെല്ലാൻ നമുക്കാകണം. കുറ്റം പറഞ്ഞിരിക്കാനുള്ള സമയമല്ല, ആത്മപരിശോധനക്കുള്ള സമയമാണ്. മക്കളേയും കൊണ്ടുപോകേണ്ടയിടം വിനോദകേന്ദ്രങ്ങളല്ല, കൃഷിയിടങ്ങളാണെന്ന തിരിച്ചറിവുണ്ടാകണം.

Tags:    
News Summary - Anoop Chandran Lockdown Days -Movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.