മലയാള സിനിമയിൽ രണ്ട്​ കുഞ്ഞാലി മരക്കാറോ? 

രണ്ട്​ കുഞ്ഞാലിമരക്കാർ സിനിമയുടെ പ്രഖ്യാപനവുമായി അണിയറക്കാർ. മോഹൻലാലി​െന നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന കുഞ്ഞാലി മരക്കാർ അടുത്ത്​ തന്നെ ആരംഭിക്കുമെന്ന്​ പിന്നണി ഗായകൻ എം.ജി ശ്രീകുമാർ ഒൗദ്യോഗിക ഫേസ്​ബുക്ക്​ പേജിൽ ​പോസ്​റ്റ്​ ചെയ്​തിരുന്നു.

Full View

ഇതിന്​ പിന്നാലെ ആഗസ്​റ്റ്​ സിനിമാസി​ലെ ഷാജി നടേഷനും മമ്മൂട്ടി നായകനാകുന്ന കുഞ്ഞാലി മരക്കാറി​​െൻറ പ്രീപ്രൊഡക്ഷൻ ജോലികളിലാ​ണെന്ന്​ ഫേസ്​ബുക്കിലൂടെ അറിയിച്ചു.

Full View

മമ്മുട്ടിയെ നായകനാക്കി ആഗസ്​റ്റ് സിനിമാസി​​െൻറ ബാനറിൽ  കുഞ്ഞാലിമരയ്​ക്കാറി​​​​െൻറ ജീവിതം പ്രമേയമാക്കി സിനിമയൊരുക്കുമെന്ന് നേരത്തെ​ സന്തോഷ്​ ശിവൻ പ്രഖ്യാപിച്ചിരുന്നു. സിനിമയുടെ ഫസ്​റ്റ്​ലുക്ക്​ പോസ്​റ്ററും അണിയറക്കാർ പുറത്ത്​ വിട്ടു. ശങ്കർ രാമകൃഷ്​ണനും ടി.പി രാജീവനും ചേർന്നാണ്​ സിനിമക്ക്​ തിരക്കഥയൊരുക്കുന്നത്​.

മമ്മൂട്ടിയുടെ കുഞ്ഞാലിമരക്കാർ പ്രഖ്യാപിച്ചതിന്​ പിന്നാലെയായിരുന്നു പ്രിയദർശൻ മോഹൻലാലി​നെ നായകനാക്കി ചിത്രം  ഒരുക്കുന്ന വിവരം പുറത്ത്​ വിട്ടത്​. എന്നാൽ ഒരേ സബ്​ജക്​ടിൽ രണ്ട്​ ചിത്രങ്ങൾ വരുന്നത് ഇരു ചിത്രങ്ങളെയും ബാധിക്കുന്നതിനാൽ പ്രിയൻ ചിത്രത്തിൽ നിന്നും പിൻമാറിയെന്ന്​ അറിയിച്ചിരുന്നു.

 

എന്നാൽ മമ്മുട്ടിയുടെ കുഞ്ഞാലിമരയ്​ക്കാറിനായി ജൂൺ വരെ കാത്തിരിക്കുമെന്നും ഇല്ലെങ്കിൽ ത​​​​െൻറ കുഞ്ഞാലിമരയ്​ക്കാറുമായി മുന്നോട്ട്​ പോവുമെന്നുമാണ്​ പ്രിയദർശൻ അന്ന്​ പറഞ്ഞത്​. പുതിയ പ്രഖ്യാപനത്തിലൂടെ മലയാള സിനിമയിൽ മറ്റൊരു മത്സരത്തിന്​ കളമൊരുങ്ങുമോ എന്നാണ്​ ആരാധകരും സിനിമാ പ്രേമികളും ഉറ്റു നോക്കുന്നത്​.

Tags:    
News Summary - announcement of Kunjali marrakkar - movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.