അഞ്​ജലി മേനോ​െൻറ പൃഥ്വിരാജ്​-നസ്രിയ ചിത്രം റിലീസ്​ തീയതി പ്രഖ്യാപിച്ചു

ബ്ലോക്​ബസ്റ്റർ ചിത്രം ബാംഗ്ലൂർ ഡേയ്​സിന്​ ശേഷം സംവിധായിക അഞ്​ജലി മേനോ​​െൻറ ഏറ്റവും പുതിയ ചിത്രത്തി​​െൻറ റിലീസ്​ തീയതി പുറത്തുവിട്ടു. ഏറെ കാലത്തിന്​ ശേഷം നസ്രിയ നാസിം അഭിനയലോകത്തേക്ക്​ തിരിച്ചുവരുന്ന ചിത്രത്തിൽ പൃഥ്വിരാജാണ്​ നായകൻ. പാർവ്വതിയും പ്രധാന വേഷത്തിലുണ്ട്​. ചിത്രം ജൂലൈ ആറിന് തിയറ്ററുകളിലെത്തും. 

ഫഹദുമായുള്ള വിവാഹത്തിന്​ ശേഷം അഭിനയത്തില്‍നിന്ന് വിട്ടുനിൽക്കുകയായിരുന്ന നസ്രിയ രണ്ടാം വരവിൽ പൃഥ്വിരാജി​​െൻറ അനിയത്തിയായാണ്​ വേഷമിടുന്നത്​​. സംവിധായകന്‍ രഞ്ജിത്ത് പൃഥ്വിരാജി​​െൻറ പിതാവായി അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്​. ചിത്രത്തിന്​ ഇതുവരെ പേരിട്ടിട്ടില്ല. 

റോഷന്‍ മാത്യു, സിദ്ധാര്‍ത്ഥ് മേനോന്‍ അതുല്‍ കുല്‍ക്കര്‍ണി എന്നിവരും സുപ്രധാന വേഷങ്ങളിലുണ്ട്.​ എം. ജയചന്ദ്രന്‍, രഘു ദിക്ഷിത് എന്നിവരാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ലിറ്റില്‍ സ്വയംപാണ് ഛായാഗ്രാഹകന്‍.

Tags:    
News Summary - anjaly-menon-prithviraj-film-release-date-announced-movie cnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.