Posted On
date_range Updated On
date_range വീണ്ടും സലീം അഹമ്മദ് ടച്ച്; ആൻഡ് ദി ഓസ്‌കര്‍ ഗോസ് ടു ട്രെയിലർ
പത്തേമാരിക്ക് ശേഷം സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന 'ആൻഡ് ദി ഓസ്‌കര്‍ ഗോസ് ടു' എന്ന ചിത്രത്തിന്‍റെ ട്രെയിലർ പു റത്തിറങ്ങി. മലയാള ചലച്ചിത്രപ്രവര്‍ത്തകന് ഒഫിഷ്യല്‍ ഓസ്‌കര്‍ എന്‍ട്രി കിട്ടുന്നതാണ് പ്രമേയം. ടൊവീനോ തോമസ് ആണ ് നായകൻ. അനു സിത്താരയാണ് നായിക.
സിദ്ധിഖ്, സലിം കുമാര്‍, ശ്രീനിവാസന്‍, ലാല്‍, അപ്പാനി രവി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. മധു അമ്പാട്ടാണ് ആഛായാഗ്രഹണം. ശബ്ദസംവിധാനം റസൂല്‍ പൂക്കുട്ടി. ബിജിബാലിന്‍റെതാണ് സംഗീത സംവിധാനം.
റിലീസിന് മുമ്പ് തന്നെ രാജ്യാന്തര ചലചിത്രമേളയായ ആല്‍ബെര്‍ട്ട ഫിലിം ഫെസ്റ്റിവലില്‍ 4 പുരസ്കാരങ്ങൾ ചിത്രം നേടിയിരുന്നു. മികച്ച ചിത്രം, നടന്‍ സംവിധായകന്‍, സഹനടി തുടങ്ങിയ പുരസ്കാരങ്ങളാണ് നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.