Posted On
date_range Updated On
date_range ആന്‍റ് ദി ഓസ്‌കര്‍ ഗോസ് ടുവിന്‍റെ റിലീസ് പ്രഖ്യാപിച്ചു
പത്തേമാരിക്ക് ശേഷം സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന 'ആന്‍റ് ദി ഓസ്‌കര്‍ ഗോസ് ടു' എന്ന ചിത്രം ജൂണിൽ പുറത്തിറങ്ങും. ചിത്രത്തിന്‍റെ പുതിയ പോസ്റ്ററും പുറത്തിറങ്ങി. ടൊവീനോയും അനു സിത്താരയുമുള്ള പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്.
മലയാള ചലച്ചിത്രപ്രവര്‍ത്തകന് ഒഫിഷ്യല്‍ ഓസ്‌കര്‍ എന്‍ട്രി കിട്ടുന്നതാണ് പ്രമേയം. സിദ്ധിഖ്, സലിം കുമാര്‍, ശ്രീനിവാസന്‍, ലാല്‍, അപ്പാനി രവി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. മധു അമ്പാട്ടാണ് ആഛായാഗ്രഹണം. ശബ്ദസംവിധാനം റസൂല്‍ പൂക്കുട്ടി. ബിജിബാലിന്‍റെതാണ് സംഗീത സംവിധാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.