മോഹൻലാൽ പറഞ്ഞത്​ ശരിയല്ലെന്ന്​ പത്​മപ്രിയ

കൊച്ചി: ‘അമ്മ’ ജനാധിപത്യ സംഘടനയാണെന്നും മത്സരിക്കാൻ സ്​ത്രീകളാരും തയാറായില്ലെന്നുമുള്ള പ്രസിഡൻറ്​ മോഹൻലാലി​​െൻറ പരാമർശങ്ങൾ ശരിയല്ലെന്ന്​ നടി പത്​മപ്രിയ. ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യം ജനറൽ ബോഡിയുടെ അജണ്ടയിൽ ഉണ്ടായിരുന്നില്ലെന്നും സ്വകാര്യ ചാനലിന്​ നൽകിയ അഭിമുഖത്തിൽ പത്​മപ്രിയ പറഞ്ഞു.

ഭാവനയുടെയും രമ്യ നമ്പീശ​​െൻറയും രാജിക്കത്ത്​ മാത്രമാണ്​ ലഭിച്ചതെന്നും താൽപര്യമുണ്ടെങ്കിൽ നടി പാർവതിക്ക്​ ഇനിയും ‘അമ്മ’യുടെ ഭാരവാഹിയാകാൻ അവസരമുണ്ടെന്നും മോഹൻലാൽ വാർത്തസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇതിനെതിരെയാണ്​ പത്​മപ്രിയ രംഗത്തുവന്നത്​. 

റിമ കല്ലിങ്കലും ഗീതു മോഹൻദാസും രാജിവെച്ചിട്ടുണ്ട്​. ഇ-മെയിൽ വഴിയാണ്​ രാജിക്കത്ത്​ അയച്ചത്​. കത്ത്​ കിട്ടിയില്ലെന്ന്​ പറയുന്നത്​ എന്തുകൊണ്ടാണെന്ന്​ അറിയില്ല. ‘അമ്മ’യുടെ ഭാരവാഹിയായി മത്സരിക്കാൻ പാർവതി സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നാൽ, സെക്രട്ടറി പിന്തിരിപ്പിച്ചു. ജനറൽ ബോഡി ചേരുന്നതിന്​ മുമ്പു​തന്നെ ഭാരവാഹികളെ നിശ്ചയിച്ചിരുന്നു. ‘അമ്മ’യുടെ സ്​റ്റേജ്​ ഷോയിൽ അവതരിപ്പിച്ച സ്​കിറ്റ്​ സ്​ത്രീക​െള അപമാനിക്കുന്നതാണെന്നും അത്​ തമാശയായി കാണാനാവില്ലെന്നും പത്​മപ്രിയ പറഞ്ഞു. 

Tags:    
News Summary - AMMA election secratary discourages parvathi to compete-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.