Posted On
date_range Updated On
date_range മഴയിലൊരു പുഴ; അമ്പിളിയുടെ പുതിയ ടീസർ
ഗപ്പിക്ക് ശേഷം ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത സൗബിൻ ഷാഹിർ ചിത്രം അമ്പിളിയുടെ പുതിയ ടീസർ പുറത്തിറങ്ങി. നടി നസ്‌റിയാ നസീമിന്‍റെ സഹോദരന്‍ നവീന്‍ നസീമും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. പുതുമുഖം തന്‍വി റാം ആണ് നായിക.
ഇ ഫോര്‍ എന്‍റര്‍ടെയിന്‍മെന്‍റിന്‍റെ ബാനറില്‍ മുകേഷ് ആര്‍. മേത്ത, എ.വി. അനൂപ്, സി.വി. സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ശരണ്‍ വേലായുധനാണ് ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്.
ഗപ്പിയിലെ ഗാനങ്ങളൊരുക്കിയ വിഷ്ണു വിജയ് ആണ് അമ്പിളിയുടെയും സംഗീത സംവിധായകന്‍. വിനായക് ശശികുമാറിന്‍റേതാണ് വരികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.