സൂപ്പർ മേക്കോവറിൽ സൗബിൻ; അമ്പിളിയുടെ ഫസ്റ്റ്​ലുക്കുമായി ഫഹദ്​

മികച്ച പ്രതികരണം നേടിയ ഗപ്പിക്ക് ശേഷം ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന അമ്പിളി എന്ന ചിത്രത്തി​​​​​ െൻറ ഫസ്റ്റ്​ ലുക്​ പോസ്റ്റർ ശ്രദ്ധ നേടുന്നു. കുമ്പളങ്ങി നൈറ്റ്​സിലെ​ സജി എന്ന കഥാപാത്രത്തിന്​ ശേഷം സൗബിന്‍ ഷ ാഹിറി​​​​​െൻറ അമ്പരപ്പിക്കുന്ന മേക്ക്ഓവറാണ്​ പോസ്റ്ററി​​​​​െൻറ ഹൈലൈറ്റ്​. നടന്‍ ഫഹദ് ഫാസിലാണ് അമ്പിളിയുടെ ആദ്യ ലുക്ക് ഫേസ്ബുക്ക് വഴി പുറത്ത് വിട്ടത്.

നടി നസ്‌റിയാ നസീമി​​​​​െൻറ സഹോദരന്‍ നവീന്‍ നസീം ബിഗ് സ്‌ക്രീനില്‍ അരങ്ങേറ്റം കുറിക്കുന്ന അമ്പിളിയില്‍ പുതുമുഖം തന്‍വി റാം ആണ് നായിക. നിരവധി സൂപ്പർഹിറ്റ്​ ചിത്രങ്ങൾ മലയാള സിനിമക്ക്​ സമ്മാനിച്ച ഇ ഫോര്‍ എൻറർടൈൻമ​​​​െൻറ്​സി​​​​​െൻറ ബാനറില്‍ മുകേഷ് ആര്‍.മേത്ത, എ.വി. അനൂപ്, സി.വി.സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്​.

ശരണ്‍ വേലായുധനാണ് അമ്പിളിയുടെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്. വിനായക് ശശികുമാറി​​​​​െൻറ വരികള്‍ക്ക്​ ഗപ്പിയിലെ സൂപ്പർഹിറ്റ്​ ഗാനങ്ങളൊരുക്കിയ വിഷ്ണു വിജയ് ആണ് സംഗീതം നൽകുന്നത്​. ചിത്രീകരണം പുരോഗമിക്കുന്ന അമ്പിളി ഈ വര്‍ഷം ജൂലൈയില്‍ തിയേറ്ററുകളിലെത്തും.

Full View
Tags:    
News Summary - ambili movie first look saubin-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.