Posted On
date_range Updated On
date_range നികുതി വെട്ടിപ്പ് കേസിൽ അമല പോളിന് മുൻകൂർ ജാമ്യം
കൊച്ചി: പുതുച്ചേരി വാഹന രജിസ്ട്രേഷൻ തട്ടിപ്പ് കേസിൽ നടി അമല പോളിന് മുൻകൂർ ജാമ്യം. നടിക്ക് ഉപാധികളോടെയാണ് ഹൈകോടതി ജാമ്യം അനുവദിച്ചത്.
നേരത്തേ കോടതി നിർദേശ പ്രകാരം ക്രൈബ്രാഞ്ച് ആസ്ഥാനത്തെത്തിയ നടിയെ മൂന്ന് മണിക്കൂർ ചോദ്യം ചെയ്തിരുന്നു. സിനിമ ഷൂട്ടിങ്ങിന് പോകുമ്പോൾ താമസിക്കാനായി പുതുച്ചേരിയിൽ വാടകവീടുണ്ടെന്നും ആ വിലാസത്തിലാണ് കാർ രജിസ്റ്റർ ചെയ്തതെന്നുമായിരുന്നു അമല പോളിന്‍റെ മൊഴി. എന്നാൽ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നായിരുന്നു ക്രൈബ്രാഞ്ചിന്‍റെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.