Posted On
date_range Updated On
date_range വീണ്ടും പേടിപ്പിക്കാൻ വിനയൻ; ആകാശഗംഗ 2 െട്രയിലർ
വിനയൻ സംവിധാനം ചെയ്യുന്ന ആകാശഗംഗ ട്രെയിലറെത്തി. പ്രേക്ഷകരെ ഭീതിയിലാഴ്ത്തുന്ന ദൃശ്യങ്ങളാണ് ആകാശഗംഗ രണ്ടാ ം ഭാഗം ട്രെയിലറിൻെറ സവിശേഷത. പഴയ ആകാശഗംഗയെ അനുസ്മരിപ്പിക്കുന്ന ദൃശ്യങ്ങളും ട്രെയിലറിലുണ്ട്.
ശ്രീനാഥ് ഭാസി, വിഷ്ണു വിനയ, രമ്യ കൃഷ്ണൻ, പുതുമുഖം ആതിര എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൻെറ തിരക്കഥയും വിനയേൻറതാണ്. ധർമ്മജൻ ബോൾഗാട്ടി, വിഷ്ണു ഗോവിന്ദ്, രാജാമണി, ഹരീഷ് കണാരൻ, ഹരീഷ് പേരടി,സുനിൽ സുഖദ, ഇടവേള ബാബു, റോയ് ആന്റണി, പ്രവീണ, തെസ്നിഖാൻ, ശരണ്യ ആനന്ദ്, നിഹാരിക, കനകലത, വത്സല മേനോൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
ആകാശ് ഫിലിംസിൻെറ ബാനറിൽ നിർമിക്കുന്ന ചിത്രത്തിൻെറ ഛായാഗ്രഹണം പ്രകാശ് കുട്ടി നിർവ്വഹിക്കുന്നു. ബി.കെ ഹരിനാരായണൻെറ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.