Posted On
date_range Updated On
date_range ‘ആടുജീവിതം’ സിനിമ അടുത്ത വർഷം പുറത്തിറങ്ങും –ബ്ലെസ്സി
കുവൈത്ത് സിറ്റി: കുവൈത്തിലെ മലയാളി വ്യവസായി കെ.ജി. എബ്രഹാം കെ.ജി.എ ഗ്രൂപ്പിെൻറ ബാനറിൽ നിർമിക്കുന്ന ആടുജീവിതം സിനിമ അടുത്ത വർഷം അവസാനത്തോടെ പുറത്തിറങ്ങുമെന്ന് സംവിധായകൻ ബ്ലെസ്സി വ്യക്തമാക്കി.
പൃഥ്വിരാജ് നായകനാവുന്ന ചിത്രത്തിെൻറ 45 ശതമാനം ചിത്രീകരണം ജോർഡനിലും കേരളത്തിലുമായി പൂർത്തിയായതായി അദ്ദേഹം കുവൈത്തിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. പ്രവാസം അടിസ്ഥാനമാക്കിയുള്ള ബെന്യാമിെൻറ ‘ആടുജീവിതം’ നോവലാണ് സിനിമയാക്കുന്നത്. എൻ.ബി.ടി.സിയുടെ വാർഷികാഘോഷ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.