Posted On
date_range Updated On
date_range നടി പാര്‍വതിയുടെ കാര്‍ അപകടത്തില്‍പെട്ടു
ആലപ്പുഴ: നടി പാർവ്വതി സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു. ആലപ്പുഴ പൂങ്കാവ് ജംങ്ഷനിൽ വെച്ച് തിങ്കളാഴ്ച രാത്രി 8.30ഓടെയായിരുന്നു സംഭവം. കൊച്ചിയിൽ താരസംഘടനയുടെ സ്റ്റേജ്ഷോയായ അമ്മമഴവില്ലിൽ പങ്കെടുത്ത ശേഷം തിരുവനന്തപുരത്തേക്ക് മടങ്ങുകയായിരുന്നു താരം.
ഇവർ സഞ്ചരിച്ചിരുന്ന കാർ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാറിന്‍റെ മുൻഭാഗം തകർന്നു. എന്നാൽ നടിക്കോ കൂടെ ഉണ്ടായിരുന്ന മറ്റ് രണ്ട് സ്ത്രീകൾക്കോ പരിക്കില്ല. ഉടൻതന്നെ ട്രാഫിക്ക് പൊലീസ് സ്ഥലത്തെത്തി നടിയെയും സഹായികളെയും മറ്റൊരു വാഹനത്തിൽ കയറ്റിവിട്ടു. അപകടത്തെ തുടർന്ന് നാട്ടുകാരും തടിച്ചുകൂടിയതോടെ ദേശീയപാതയിൽ അൽപ്പനേരം ഗതാഗതകുരുക്ക് ഉണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.