കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തികരമായ ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിലെ ഇരയായ നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. നടൻ ഷൈൻ ടോം ചാക്കോക്കൊപ്പം എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെത്തിയാണ് നടി രഹസ്യമൊഴി നൽകിയത്. മജിസ്ട്രേറ്റ് വിനിതയാണ് മൊഴി രേഖപ്പെടുത്തിയത്.
തൃപ്പൂണിത്തുറ ഉദയംപേരൂർ എം.എൽ.എ റോഡ് അംബേദ്കർ ജങ്ഷൻ സൗപർണിക പാർക്ക് ഏഴാം നമ്പർ വില്ലയിൽ താമസിക്കുന്ന പാലക്കാട് വടവന്നൂർ സ്വദേശി കിരൺ കുമാറാണ് (38) കേസിലെ പ്രതി. ഒമ്പതു വർഷം മുമ്പ് പകർത്തിയ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചെന്നുകാട്ടി നടി നൽകിയ പരാതിയിൽ ഇയാളെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
ചിത്രം പ്രചരിപ്പിക്കാതിരിക്കാൻ 75 ലക്ഷം രൂപ ആവശ്യപ്പെട്ടതായും പരാതിയിൽ പറഞ്ഞിരുന്നു. 2008ൽ പ്രതി നടിയുടെ സുഹൃത്തായിരുന്നപ്പോൾ പകർത്തിയതാണെത്ര ചിത്രങ്ങൾ. വിവാഹിതനായിരുന്ന കിരൺകുമാർ ഇക്കാര്യം മറച്ചുെവച്ചാണ് നടിയുമായി സുഹൃദ്ബന്ധം സ്ഥാപിച്ചത്. ഇക്കാര്യം അറിഞ്ഞ് നടി സൗഹൃദത്തിൽനിന്ന് പിന്മാറിയതോടെ ചിത്രങ്ങൾ പുറത്തുവിടാതിരിക്കാൻ പണം ആവശ്യപ്പെടുകയായിരുന്നു. പ്രതി ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.