Posted On
date_range Updated On
date_range ദിലീപിെൻറ ജാമ്യ ഹരജി ഇന്ന് പരിഗണനക്ക്
െകാച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപിെൻറ ജാമ്യ ഹരജി ഹൈകോടതി ചൊവ്വാഴ്ച പരിഗണിക്കും. ആദ്യ ജാമ്യ ഹരജി തള്ളിയ സാഹചര്യം ഇപ്പോഴില്ലെന്നും കൂടുതൽ തടങ്കൽ ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് രണ്ടാം ജാമ്യഹരജി നൽകിയിട്ടുള്ളത്. വെള്ളിയാഴ്ച കേസ് പരിഗണിക്കവേ ഹരജിയിൽ വിശദീകരണം നൽകാൻ കൂടുതൽ സമയം വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്.
നടിയെ ആക്രമിച്ച സംഭവത്തിെൻറ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് കണ്ടെത്തി ജൂൈല പത്തിനാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. പിന്നീട് ദിലീപ് നൽകിയ ജാമ്യാപേക്ഷ അങ്കമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയും ഹൈകോടതി സിംഗിൾ ബെഞ്ചും തള്ളിയിരുന്നു. ചൊവ്വാഴ്ച അഞ്ചാമത്തെ കേസായാണ് ജാമ്യ ഹരജി പരിഗണിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.