Posted On
date_range Updated On
date_range നടി ഭാവനയുടെ വിവാഹം നിശ്ചയിച്ചു
തൃശൂര്‍: നടി ഭാവനയുടെ വിവാഹം നിശ്ചയിച്ചു. കന്നഡ സിനിമാ നടനും നിര്‍മാതാവുമായ നവീന്‍ ആണ് പ്രതിശ്രുത വരന്‍. ഇരുവരും തമ്മില്‍ ആറുവര്‍ഷത്തെ പരിചയമുണ്ട്. ബംഗളൂരു സ്വദേശിയായ നവീന്‍െറയും ഭാവനയുടെയും അടുത്ത ബന്ധുക്കളും സിനിമാ താരങ്ങളായ മഞ്ജു വാര്യര്‍, സംയുക്ത വര്‍മ എന്നിവരും പങ്കെടുത്ത വിവാഹ നിശ്ചയ ചടങ്ങ് തൃശൂര്‍ പാട്ടുരായ്ക്കലിലുള്ള ഭാവനയുടെ വീട്ടിലാണ് നടന്നത്. കന്നഡ ആചാര പ്രകാരമായിരുന്നു നിശ്ചയം. വിവാഹ തീയതി തീരുമാനിച്ചിട്ടില്ളെന്ന് ഭാവനയുടെ അടുത്ത ബന്ധുക്കള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.