Posted On
date_range Updated On
date_range നടിയെ ആക്രമിച്ച കേസിൽ ഉന്നതതല യോഗം ഇന്ന്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം ഇന്ന്. ആലുവ പൊലീസ് ക്ളബിൽ വെച്ച് നടക്കുന്ന യോഗത്തിൽ അന്വേഷണ ഉദ്യോഗസ്ഥരും സ്പെഷ്യൽ പ്രോസിക്യൂട്ടർ എ. സുകേശനും എ.ഡി.ജി.പി ബി സന്ധ്യ ഉൾപ്പടെയുള്ളവരും യോഗത്തിൽ പങ്കെടുക്കും.
ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. കൃത്യം നടത്തിയതിനേക്കാൾ വലിയ കുറ്റമാണ് ഒരാളെ അതിനുവേണ്ടി പ്രേരിപ്പിക്കുന്നത് എന്നാണ് അന്വേഷണ സംഘത്തിന്‍റെ വാദം. അന്വേഷണ സംഘത്തിന് ലഭിച്ച നിയമ ുപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ദിലീപിനെ ഒന്നാം പ്രതിയാക്കാൻ തീരുമാനിച്ചിരിക്കുന്നത്. കേസിൽ കൂടുതൽ പേരെ പ്രതിചേർക്കുമോ എന്ന കര്യവും ഇന്ന് തീരുമാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.