Posted On
date_range Updated On
date_range നടിയെ ആക്രമിച്ച കേസ്: രണ്ട് പേരുടെ രഹസ്യമൊഴി രേഖപ്പെടുത്തി
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് രണ്ടുപേരുടെ രഹസ്യമൊഴി രേഖപ്പെടുത്തി. കാലടി മജിസ്ട്രേറ്റ് കോടതിയിലാണ് മൊഴി രേഖപ്പെടുത്തിയത്.
ഗൂഢാലോചന നടന്നതിെൻറ ദൃക്സാക്ഷികളുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. ദിലീപ് അഭിനയിച്ച ജോർജേട്ടൻസ് പൂരം സിനിമയുടെ ലൊക്കേഷനിൽ ഉണ്ടായിരുന്നവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. ദിലീപും പൾസർ സുനിയും സിനിമയുടെ ലൊക്കേഷനിൽ കൂടികാഴ്ച നടത്തിയതായി മൊഴി നൽകയതായാണ് വിവരം.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപും പൾസർ സുനിയും ജോർജേട്ടൻസ് പൂരം ലൊക്കേഷനിൽ ഗൂഢാലോചന നടത്തിയതായി പൊലീസ് കണ്ടെത്തിയിരുന്നു. ദിലീപിെൻറ സിനിമ സെറ്റിൽ നിന്നെടുത്ത സെൽഫിയിൽ പൾസർ സുനിയുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ഇതി പിന്നീട് കേസിൽ വഴിത്തിരിവാവുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.