നടിയെ ആക്രമിച്ച കേസ്​: പ്രതികളുടെ റിമാൻറ്​ നീട്ടി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ  പ്രതികളുടെ റിമാൻറ്​ കാലാവധി ഫെബ്രുവരി 7 വരെ നീട്ടി. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ്​ റിമാൻറ്​ നീട്ടിയത്​.

അതേ സമയം രണ്ടാം പ്രതി മാർട്ടി​​െൻറ ഫോൺ സംഭാഷണ രേഖകൾ ഹാജരാക്കാൻ പൊലീസിനോട് ആവശ്യപ്പെടണമെന്നാവശ്യപ്പെട്ട് മാർട്ടി​​െൻറ അഭിഭാഷകൻ കോടതിയിൽ വീണ്ടും ഹരജി നൽകി. ഹരജി കോടതി നാളെ പരിഗണിക്കും.

കേസിൽ ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകൾ നൽകണമെന്ന ദിലീപി​​െൻറ ഹരജി അങ്കമാലി  മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. പ്രൊസിക്യൂഷൻ ഉപയോഗിക്കുന്ന എല്ലാ തെളിവുകളുടെയും പകർപ്പ് പ്രതികൾക്ക് നൽകേണ്ടതാണെന്ന് കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് പബ്ലിക് പ്രോസിക്യൂട്ടറുമായി ആലോചിച്ച് ഇന്ന് വിശദീകരണം നൽകാമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കോടതി അറിയിച്ചത്.

Tags:    
News Summary - Actress attack case: Remand extented till febuary 7- Movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.