നടിയെ ആക്രമിച്ച കേസ്​: അന്വേഷണ ഉദ്യോഗസ്​ഥന്​ സ്​ഥലംമാറ്റം

​കൊച്ചി: നടിയെ ആക്രമിച്ച കേസി​​​​െൻറ വിചാരണ തുടങ്ങാനിരിക്കെ അന്വേഷണ ഉദ്യോഗസ്​ഥന്​​ സ്​ഥലംമാറ്റം. പെരുമ്പാ വൂർ സി.​െഎ ബൈജു പൗലോസിനെയാണ്​ കോഴിക്കോട്​ പന്തീരാങ്കാവിലേക്ക്​ മാറ്റിയത്​. നിർണായകഘട്ടത്തിൽ അന്വേഷണ ഉദ്യ ോഗസ്​ഥനെ മാറ്റിയത്​ നടൻ ദിലീപ്​ പ്രതിയായ കേസി​നെ ബാധിക്കുമെന്ന്​​ ആശങ്ക ഉയർന്നു.

കേസ്​ അന്വേഷണത്തിലും ദിലീപി​​​​െൻറ അറസ്​റ്റിലും കുറ്റപത്രം സമർപ്പിക്കുന്നതിലും സുപ്രധാന പങ്കുവഹിച്ച ഉദ്യോഗസ്​ഥനാണ്​ ബൈജു പൗലോസ്​. കേസ്​ മികച്ച രീതിയിൽ മുന്നോട്ടുകൊണ്ടുപോകുന്നതിന്​ ഇദ്ദേഹത്തെ എറണാകുളം റൂറൽ ക്രൈംബ്രാഞ്ചിലേക്ക്​ മാറ്റണമെന്ന ബന്ധപ്പെട്ട ഉന്നതോദ്യോഗസ്​ഥരുടെ ആവശ്യം നിലനിൽക്കെയാണ്​ ജില്ലക്ക്​ പുറത്തേക്ക്​ സ്​ഥലം മാറ്റിയത്​.

ഇക്കാര്യത്തിൽ എ.ഡി.ജി.പി സംസ്​ഥാന പൊലീസ്​ മേധാവിയെ അതൃപ്​തി അറിയിച്ചതായാണ്​ സൂചന. കേസിലെ സ്​പെഷൽ പ്രോസിക്യൂട്ടറും സർക്കാറിനെ ആശങ്ക അറിയിച്ചിട്ടുണ്ട്​. എന്നാൽ, ​തെരഞ്ഞെടുപ്പിന്​ മുന്നോടിയാണ്​ സ്​ഥലംമാറ്റമെന്നും കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ കേസ്​ നടപടികളെ ഇത്​ ഒരുതരത്തിലും ബാധിക്കില്ലെന്നുമാണ്​ ഒൗദ്യോഗിക വിശദീകരണം.
Tags:    
News Summary - Actress Attack case -movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.