െകാച്ചി: നടിയെ ആക്രമിച്ചു പകർത്തിയെന്ന് പറയുന്ന ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ട് കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപ് നൽകിയ ഹരജി ഹൈകോടതി തള്ളി. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ കൃത്രിമമായി ഉണ്ടാക്കിയതാണെന്ന് സംശയിക്കാൻ കാരണങ്ങളുണ്ടെന്നും വിചാരണ സുതാര്യമാകാൻ കേസിലെ നിർണായക തെളിവായ ദൃശ്യങ്ങളും രേഖകളും തനിക്ക് ലഭ്യമാക്കണമെന്നുമായിരുന്നു ദിലീപിെൻറ ആവശ്യം.
ഇതേ ആവശ്യമുന്നയിച്ച് അങ്കമാലി മജിസ്ട്രേറ്റ് കോടതിൽ നൽകിയ ഹരജി തള്ളിയതിനെതിരെയാണ് ഹൈകോടതിയെ സമീപിച്ചത്. പ്രതിയെന്ന നിലയിൽ ദൃശ്യങ്ങളുടെ പകർപ്പ് ലഭിക്കാൻ തനിക്ക് അർഹതയുണ്ടെന്നായിരുന്നു ദിലീപിെൻറ വാദം. പ്രധാന തെളിവായി പ്രോസിക്യൂഷൻ ഉയർത്തിക്കാട്ടുന്ന ദൃശ്യങ്ങൾ നൽകരുതെന്ന അന്വേഷണ സംഘത്തിെൻറ നിലപാട് സംശയാസ്പദമാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, പ്രോസിക്യൂഷൻ ഇതു ശക്തമായി എതിർത്തു.
2017 ഡിസംബർ 15ന് ദിലീപിന് അഭിഭാഷകരുടെയും മജിസ്ട്രേറ്റിെൻറയും സാന്നിധ്യത്തിൽ ദൃശ്യങ്ങൾ കാണാൻ അവസരം നൽകിയിരുന്നതായി പ്രോസിക്യൂഷൻ അറിയിച്ചു. ദൃശ്യങ്ങൾ നൽകുന്നത് ഇരയെയും വിചാരണയെയും പ്രതികൂലമായി ബാധിക്കും. ഇതിെൻറ പകർപ്പ് പുറത്തുവരുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്. മാധ്യമങ്ങൾക്കും മറ്റും ഇവ ചോർന്നു കിട്ടാനും സാധ്യതയുണ്ട്.
നടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയത് ഇൗ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിനുവേണ്ടിയാണെന്നും മെമ്മറി കാർഡിലെ ദൃശ്യങ്ങൾ തൊണ്ടി മുതലാണെന്നും പ്രോസിക്യൂഷൻ കോടതിയെ ധരിപ്പിച്ചു. നിലവിലെ സാഹചര്യത്തിൽ കീഴ്കോടതി വിധിയിൽ ഇടപെടേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.