അങ്കമാലി: നടിയെ ആക്രമിച്ച സംഭവത്തില്‍ അനുബന്ധ കുറ്റപത്രത്തോടൊപ്പം പൊലീസ് സമര്‍പ്പിച്ച രേഖകളും വിഡിയോ ദൃശ്യങ്ങളും ആവശ്യപ്പെട്ട് ദിലീപ് നല്കിയ ഹരജികൾ അങ്കമാലി മജിസ്േട്രറ്റ് കോടതി വിധി പറയാൻ മാറ്റി. വ്യാഴാഴ്ച വാദം പൂർത്തിയായി. ദൃശ്യങ്ങളില്‍ നിരവധി പൊരുത്തക്കേടുള്ളതായി ദിലീപിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് ബി. രാമന്‍പിള്ള പറഞ്ഞു. കുറ്റപത്രത്തോടൊപ്പം നല്കിയ എല്ലാ രേഖയും വിചാരണക്കുമുമ്പ് പ്രതിക്ക് ലഭിക്കാന്‍ അവകാശമുണ്ട്. പ്രതിക്ക് നീതിപൂര്‍വകമായ വിചാരണ നിഷേധിക്കുകയാണ്. രേഖ നല്‍കാതിരിക്കുന്നത് പൊലീസ് ഗൂഢാലോചനയാണ്. കുറ്റപത്രത്തോടൊപ്പം നല്‍കിയിരിക്കുന്ന രേഖകളുടെ പട്ടിക അപൂര്‍ണവും അവ്യക്തവുമാണ്. എല്ലാ രേഖയും നല്‍കിയിട്ടുമില്ല. പരിശോധന റിപ്പോര്‍ട്ടിെൻറ വിവരങ്ങളും പൂര്‍ണമായി നല്‍കിയിട്ടില്ല.
മൊബൈല്‍ ഫോണ്‍, സിം കാര്‍ഡ്, ഫോണ്‍ വിളിച്ച വിവരങ്ങള്‍, സി.സി ടി.വി ദൃശ്യങ്ങള്‍, ഫോറന്‍സിക് റിപ്പോര്‍ട്ടിെൻറ വിവരങ്ങള്‍ തുടങ്ങിയവ നല്‍കിയിട്ടില്ല. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ ശബ്ദം സംബന്ധിച്ച് വിശദ പരിശോധന നടത്തിയിട്ടുണ്ടോയെന്ന് അദ്ദേഹം ആരാഞ്ഞു.
ഏതെങ്കിലും വിധത്തില്‍ ഇരയെ അപകീര്‍ത്തിപ്പെടുത്താന്‍ പ്രതിഭാഗം ശ്രമിച്ചിട്ടില്ല. മാധ്യമങ്ങള്‍ നേരത്തേ ചര്‍ച്ച ചെയ്ത കാര്യങ്ങേള പറഞ്ഞിട്ടുള്ളൂ. അതുസംബന്ധിച്ച വാര്‍ത്തകളുടെ തെളിവുകളും രാമന്‍പിള്ള കോടതിയില്‍ സമര്‍പ്പിച്ചു. വാദം ഒന്നര മണിക്കൂറോളം നീണ്ടു.
ദൃശ്യങ്ങളുടെയും സുപ്രധാന രേഖകളുടെയും പകര്‍പ്പ് നല്‍കരുതെന്ന് പ്രോസിക്യൂഷന് നേരേത്ത ശക്തമായി ആവശ്യപ്പെട്ടിരുന്നു.
അതിനിടെ, കേസിലെ വിഷയങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവെക്കരുതെന്ന് കോടതി ശക്തമായ താക്കീത് നല്കി. വിചാരണ സെഷന്‍സ് കോടതിയിലേക്ക് മാറ്റുന്ന ഉത്തരവും പിന്നീട് ഉണ്ടാകുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.