ദിലീപ്​ കേസ്​: മെമ്മറി കാർഡ് രേഖയോ, അതോ തൊണ്ടിമുതലോയെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: നടി ആക്രമണത്തിനിരയായ കേസിലെ മുഖ്യ തെളിവായ മെമ്മറി കാർഡ് രേഖയാണോ തൊണ്ടിമുതലാണോ എന്നതാണോ പ്രധാന തർ ക്കവിഷയമെന്ന് സുപ്രീംകോടതി. രേഖയാണെന്നും പ്രതി എന്ന നിലയിൽ പകർപ്പ് ലഭിക്കാൻ ദിലീപിന് അർഹതയുണ്ടെന്നും മുതിർന ്ന അഭിഭാഷകൻ മുകുൾ റോത്തഗി വാദിച്ചു.

എന്നാൽ മെമ്മറി കാർഡ്​ പ്രതികളിൽ നിന്നും കണ്ടെട​ുത്ത തൊണ്ടി മുതൽ ആണെന്നും അത്​ പ്രതിയായ ദിലീപിന്​ കൈമാറാൻ കഴിയില്ലെന്നും സംസ്ഥാന സർക്കാർ നിലപാട് എടുത്തു. വിഷയത്തിൽ നാളെ വിശദമായി വാദം കേൾക്കാമെന്ന് ജസ്റ്റിസ് എഎം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

കേസിൽ തനിക്കെതിരെ പൊലീസ് സമർപ്പിച്ച ദൃശ്യങ്ങളിൽ എഡിറ്റിംഗ് നടന്നിട്ടുണ്ടെന്നും പകർപ്പ് ലഭിച്ചാൽ നിരപരാധിത്വം തെളിയിക്കാൻ സാധിക്കുമെന്നുമാണ് ദിലീപി​​​​​െൻറ വാദം. ഇരയുടെ സ്വകാര്യതയെ ബാധിക്കുന്നതിനാൽ മെമ്മറി കാർഡ്​ ഉൾപ്പെ​െടയുള്ള രേഖകൾ പ്രതിക്ക്​ കൈമാറാൻ കഴിയില്ലെന്ന്​ ഹൈകോടതി ഉത്തരവിട്ടിരുന്നു. ഇതെ തുടർന്നാണ്​ ദിലീപ്​ സുപ്രീംകോടതിയെ സമീപിച്ചത്​.

Tags:    
News Summary - Actress attack case-Dileep -Supreme court- Movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.