Posted On
date_range Updated On
date_range നടിയെ ആക്രമിച്ച കേസ്; ദിലീപിൻെറ അപേക്ഷ ഇന്ന് സുപ്രീം കോടതി പരിഗണിക്കും
ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസില്‍ കുറ്റം ചുമത്തുന്നത് സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ അപേക ്ഷ സുപ്രിം കോടതി ഇന്ന് പരിഗണിക്കും. കുറ്റം ചുമത്തുന്നതിനായി കേസ് നാളെ വിചാരണ കോടതി പരിഗണിക്കാനിരിക്കുകയാണ്. അതിനാല്‍ ഈ അപേക്ഷ അടിയന്തരമായി കേള്‍ക്കണം എന്ന് ദിലീപിൻെറ അഭിഭാഷകര്‍ ഇന്നലെ സുപ്രിം കോടതിയോട് ആവശ്യപ്പെടുകയായിരുന്നു.
മെമ്മറി കാർഡിന്റെ പകർപ്പ് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹരജിയില്‍ സുപ്രിം കോടതി തീരുമാനമെടുക്കും വരെ കുറ്റം ചുമത്തരുതെന്നാണ് വാദം. ഈ ആവശ്യത്തെ കഴിഞ്ഞ തവണ സര്‍ക്കാര്‍ പിന്തുണച്ചിരുന്നു. ജസ്റ്റിസ് എ.എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് അപേക്ഷ പരിഗണിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.