ദിലീപ് പതിനൊന്നാം പ്രതി; രണ്ടാം പ്രതിയായേക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപ് കേസിലെ പതിനൊന്നാം പ്രതി. കൂട്ട ബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തും. ദിലീപിനെതിരെ കൂടുതല്‍  കുറ്റങ്ങള്‍ ചുമത്തും. തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന, ആക്രമിക്കല്‍ എന്നീ കുറ്റങ്ങളാകും ചുമത്തുക. 

അധിക കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ ദിലീപ് കേസിലെ രണ്ടാം പ്രതിയാകും. ദിലീപിനെതിരെ 19 തെളിവുകളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. ഗൂഢാലോചനക്കുറ്റം തെളിയിക്കുന്നതിനുള്ള കൃത്യമായ തെളിവുകള്‍ പോലീസിന് ലഭിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റുണ്ടായത്.

ദിലീപിന്‍റെ ബി.എം.ഡബ്ലിയു കാറിലിരുന്നാണ് ഗൂഢാലോചന നടത്തിയതെന്ന് പള്‍സര്‍ സുനി സമ്മതിച്ചു. ഈ സാഹചര്യത്തില്‍ പ്രധാന പ്രതി ശിക്ഷിക്കപ്പെടുകയും ഗൂഢാലോചന കേസില്‍ കുറ്റം തെളിയുകയും ചെയ്താല്‍ ദിലീപിനെ കാത്തിരിക്കുന്നത് ദീര്‍ഘകാല ജയില്‍ശിക്ഷ ആയിരിക്കും. 

ബലാത്സംഗക്കേസില്‍ കുറ്റക്കാരന് പത്തു വര്‍ഷം മുതല്‍ ജീവപര്യന്തം തടവു വരെയാണ് ശിക്ഷ ലഭിക്കുക. ഗൂഢാലോചന കേസിലും ശിക്ഷ ജീവപര്യന്തം വരെയാണ്. അതുകൊണ്ട് തന്നെ കുറ്റം തെളിയിക്കപ്പെട്ടാല്‍ ഇരട്ട ജീവപര്യന്തം വരെ ദിലീപിന് കിട്ടാന്‍ സാധ്യതയുണ്ട്. ഗൂഢാലോചനയില്‍ കുറ്റകൃത്യം നിര്‍വഹിക്കുന്നതിനു പിന്നിലെ ലക്ഷ്യം പ്രധാനമാണ്. 

Tags:    
News Summary - actress attack case dileep may second accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.