യുവാക്കൾക്ക്​ മത്സ്യകൃഷിക്കായി സ്ഥലം സൗജന്യമായി വിട്ടുകൊടുത്ത്​ ടിനിടോം

തൊഴിൽ രഹിതരായ യുവാക്കൾക്ക് മത്സ്യ കൃഷി നടത്തുന്നതിനായി തറവാട് വീടിനോട് ചേർന്നുള്ള ഭൂമി സൗജന്യമായി വിട്ടു നൽകി ചലച്ചിത്ര നടൻ ടിനി ടോം. ആലുവ പട്ടേരി പുറത്തെ 13 സ​െൻറ്​ സ്ഥലമാണ് അയൽവാസികളായ മൂന്ന് സഹോദരങ്ങൾക്ക് വിട്ട് നൽകിയത്. 

​തത്വശാസ്ത്രത്തിൽ ബിരുദാനന്തരബിരുദം പൂർത്തിയാക്കിയ സനൽ രാജാണ് രണ്ട് സഹോദരങ്ങൾക്കൊപ്പം മത്സ്യ കൃഷിക്കിറങ്ങിയിരിക്കുന്നത്. ചലച്ചിത്ര നടൻ ജോയി മാത്യു ത​​െൻറ ഭൂമി കൃഷിചെയ്യാൻ സൗജന്യമായി വിട്ടുകൊടുത്ത വാർത്തയാണ് തനിക്കിതിന് പ്രചോദനമായതെന്ന് ടിനി ടോം പറഞ്ഞു. കൃ

ഷിചെയ്യാൻ മുന്നോട്ടു വന്നവർക്ക് സൗജന്യമായി ഭൂമിവിട്ടു നൽകിയ ടിനി ടോമിന്റെ മാതൃക മറ്റ് പലരും പിന്തുടരണമെന്ന് മത്സ്യ കൃഷിയുടെ ഉദ്ഘാടനം നിർവഹിച്ച് മന്ത്രി വി.എസ്.സുനിൽകുമാർ ആവശ്യപ്പെട്ടു. അൻവർ സാദത്ത് എം എൽ എയും സംബന്ധിച്ചു. കട്‌ല, രോഹു അനാബസ് , പീലി വാഹ തുടങ്ങിയ മത്സ്യങ്ങളാണ് വളർത്തുന്നത്
 

Tags:    
News Summary - actor tinitom helps youths malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.