ദിലീപ്​ ഇത്തരം മണ്ടത്തം ​ചെയ്യുമെന്ന്​ കരുതുന്നില്ല –ശ്രീനിവാസൻ 

കാ​യം​കു​ളം: ന​ടി​യെ ആ​ക്ര​മി​ച്ച​തു​പോ​ല​ു​ള്ള മ​ണ്ട​ത്തം ദി​ലീ​പി​​െൻറ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കു​മെ​ന്ന്​ ക​രു​തു​ന്നി​ല്ലെ​ന്ന്​ ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ശ്രീ​നി​വാ​സ​ൻ. സി​നി​മ​യി​ൽ ദി​ലീ​പു​മാ​യി സ​ഹ​ക​രി​ച്ച​തി​ലൂ​ടെ​യു​ള്ള അ​നു​ഭ​വം ​െവ​ച്ചാ​ണ്​ ഇ​ത്​ പ​റ​യു​ന്ന​ത്. ​ഒാ​ണാ​ട്ടു​ക​ര​യി​ലെ ക​ർ​ഷ​ക​രു​ടെ കൂ​ട്ടാ​യ്​​മ​യി​ൽ രൂ​പം​കൊ​ണ്ട ക​റ്റാ​ന​ത്തെ വെ​ളി​ച്ചെ​ണ്ണ ഫാ​ക്​​ട​റി സ​ന്ദ​ർ​ശി​ക്കാ​ൻ എ​ത്തി​യ അ​ദ്ദേ​ഹം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു.  

സാ​മാ​ന്യ​ബു​ദ്ധി​യു​ള്ള ആ​ർ​ക്കും ഇ​ത്ത​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യി​ല്ല. ദി​ലീ​പി​ൽ​നി​ന്ന്​ അ​ങ്ങ​നെ​ത​ന്നെ​യാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. കോ​ട​തി​യും പൊ​ലീ​സും ഇ​ട​പെ​ട്ട സ്​​ഥി​തി​ക്ക്​ ഇൗ ​വി​ഷ​യ​ത്തി​ൽ കൂ​ടു​ത​ലൊ​ന്നും പ​റ​യു​ന്ന​ത്​ ശ​രി​യ​ല്ല. സ​മൂ​ഹ​ത്തി​െ​ല എ​ല്ലാ രം​ഗ​ത്തു​മു​ള്ള ദു​ഷി​ച്ച പ്ര​വ​ണ​ത​ക​ൾ സി​നി​മ​യി​ലു​മു​ണ്ട്. ക​ലാ​കാ​ര​ന്മാ​ർ​ക്ക്​ പെ​ൻ​ഷ​ൻ​പോ​ലൊ​രു തു​ക കൈ​നീ​ട്ട​മാ​യി ന​ൽ​കു​ന്ന​ത​ല്ലാ​തെ താ​ര​സം​ഘ​ട​ന​യാ​യ ‘അ​മ്മ’​ക്ക്​ മ​റ്റൊ​രു പ്ര​വ​ർ​ത്ത​ന​വു​മി​ല്ല. അ​ഭി​നേ​താ​ക്ക​ൾ​ക്ക്​ പ്ര​തി​ഫ​ലം ല​ഭി​​ച്ചി​ല്ലെ​ങ്കി​ൽ വാ​ങ്ങി​ക്കൊ​ടു​ക്കാ​ൻ ശ്ര​മി​ക്കാ​റു​ണ്ട്​ എ​ന്ന​തി​ന​പ്പു​റം സം​ഘ​ട​ന​ക്ക്​ മ​റ്റ്​ പ്ര​സ​ക്​​തി​യൊ​ന്നു​മി​ല്ല. അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - Actor Sreenivasan support Dileep

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.