മുകേഷിന്‍റെ മകന് ആശംസകളുമായി മമ്മൂട്ടി

മുകേഷിന്‍റെ മകൻ ശ്രാവണിന് നായകനാകുന്ന ചിത്രം കല്യാണം റിലീസ് ചെയ്തിരിക്കുകയാണ്. ചിത്രത്തിനും ശ്രാവണിനും ആശംസകളുമായി സൂപ്പർ താരം മമ്മൂട്ടി. ശ്രാവണിനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്താണ് ഫേല്ബുക്കിലൂടെ മമ്മൂട്ടി ആശംസകൾ അറിയിച്ചത്. 

Full View

രാജേഷ്​ നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പുതുമുഖം വർഷ ബൊല്ലമ്മയാണ്​ നായിക. ശ്രീനിവാസൻ, മുകേഷ്​, ധർമജൻ ബോൾഗാട്ടി, ഹരീഷ്​ കണാരൻ, ജേകബ് ഗ്രിഗറി, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. 

Full View

ഒരു കോമഡി എൻറർടൈനറാണ്​ ചിത്രം. പ്രകാശ്​ അലാക്​സാണ്​ സംഗീതം. ചിത്രത്തിൽ യങ്​ സൂപ്പർസ്​റ്റാർ ദുൽഖർ സൽമാൻ ആലപിച്ച ‘ദൃതംഗപുളകിതനാ​യി’ എന്ന ഗാനം യൂട്യൂബിൽ ഹിറ്റായിരുന്നു.

Tags:    
News Summary - Actor Mammootty Wishes Shravan Mukesh on Kalyanam-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.