മമ്മൂട്ടി മുഖ്യമന്ത്രിയാകുന്നു

മലയാളത്തിന്‍റെ മെഗാ സ്റ്റാർ മമ്മൂട്ടി കേരളാ മുഖ്യമന്ത്രിയാകുന്നു. 'ചിറകൊടിഞ്ഞ കിനാവുകൾ' സംവിധാനം ചെയ്ത സന്തോഷ് വിശ്വനാഥിന്‍റെ പുതിയ ചിത്രത്തിലാണ് മമ്മൂട്ടി മുഖ്യമന്ത്രിയാകുന്നത്. മമ്മൂട്ടി ജന നായകനായി എത്തുന്ന പൊളിറ്റിക്കൽ ത്രില്ലർ സിനിമയുടെ തിരക്കഥ ബോബി–സഞ്ജയ് ടീമിന്‍റേതാണ്. സിനിമയുടെ ചിത്രീകരണം ഈ വർഷം അവസാനത്തോടെ തുടങ്ങുമെന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സന്തോഷ് വിശ്വനാഥ് അറിയിച്ചു. 

നിലവിലെ കേരള രാഷ്ട്രീയത്തില്‍ ഒരു മുഖ്യമന്ത്രി എങ്ങനെ പെരുമാറണം എന്നത് തന്‍റെ കഥാപാത്രത്തിലൂടെ മമ്മൂട്ടി പ്രേക്ഷരിലെത്തിക്കും. പൊതുജന നേതാവ് എന്ന നിലയിലാണ് മെഗാസ്റ്റാറിന്‍റെ കഥാപാത്രം. അതു കൊണ്ട് മമ്മൂട്ടിക്ക് മാത്രമെ ഇൗ കഥാപാത്രം ചെയ്യാൻ സാധിക്കൂവെന്നും  സന്തോഷ് ചൂണ്ടിക്കാട്ടുന്നു. 

27 വർഷത്തിന് േശഷമാണ് രാഷ്ട്രീയ നേതാവായി മമ്മൂട്ടി വെള്ളിത്തിരിയിൽ എത്തുന്നത്. 1991ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത 'നയം വ്യക്തമാക്കുന്നു' എന്ന ഹിറ്റ് ചിത്രത്തിൽ മമ്മൂട്ടി രാഷ്ട്രീയ നേതാവായി അഭിനയിച്ചിരുന്നു. തുടർന്ന് 1995ൽ 'മക്കൾ ആച്ചി' എന്ന ആർ.കെ ശെൽവമണിയുടെ തമിഴ് ചിത്രത്തിലും സമാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. 

ശ്രീനിവാസൻ, കുഞ്ചാക്കോ ബോബൻ, റിമ കല്ലിങ്കൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത 'ചിറകൊടിഞ്ഞ കിനാവുകൾ' എന്ന സിനിമ വൻ ഹിറ്റായിരുന്നു. 

Tags:    
News Summary - Actor mammootty again Politician; Chief minister Character -Moviess News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.