വ്യാജന്മാർക്കെതിരെ ബോധവത്കരണ ചിത്രവുമായി ഫെഫ്ക

സിനിമാമേഖലയിൽ നടക്കുന്ന തട്ടിപ്പുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ വ്യാജ കാസ്റ്റിങ്ങിനെതിരേ ബോധവത്കരണ ചിത്രവുമായി ഫെഫ്ക. അന്ന ബെന്‍ അഭിനയിച്ചിരിക്കുന്ന ഹ്രസ്വചിത്രത്തിന് മോഹന്‍ലാലാണ് ശബ്ദം നല്‍കിയിരിക്കുന്നത്. വെറും 51 സെക്കന്‍റ് മാത്രമുള്ള ചിത്രത്തിൽ ഇരകൾ തന്നെ വ്യാജന്മാർക്കെതിരെ പ്രതികരിക്കണമെന്ന സന്ദേശമാണ് പങ്കുവെക്കുന്നത്.

Full View

ആക്ട് സ്മാര്‍ട്ട് എന്ന ഹാഷ് ടാഗോടെ പങ്കുവച്ചിരിക്കുന്ന വീഡിയോയിൽ കാസ്റ്റിങ്ങിനെതിരെ എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ ഫെഫ്കയുമായി ബന്ധപ്പെടാന്‍ ആവശ്യപ്പെടുന്നു. പരാതികള്‍ പറയാനുള്ള നമ്പറും വീഡിയോയുടെ ഒപ്പം നല്‍കിയിട്ടുണ്ട്. ഫെഫ്കയുടെ വിമൻ സെല്ലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. പൃഥ്വിരാജും ആഷിക് അബു തുടങ്ങി സിനിമാ മേഖലയിലെ പ്രമുഖരെല്ലാം ഹ്രസ്വചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. 

Latest Video:

Full View
Tags:    
News Summary - Act smart- Movies news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.