Posted On
date_range Updated On
date_range മാസ്സ് അവതാറിൽ മെഗാ സ്റ്റാർ; അബ്രഹാമിെൻറ ട്രയിലർ എത്തി VIDEO
മമ്മൂട്ടിയുടെ ഏറെ പ്രതീക്ഷയുള്ള ചിത്രം അബ്രഹാമിെൻറ സന്തതികളുടെ ട്രയിലർ പുറത്ത്. നേരത്തെ നിരവധി പോസ്റ്ററുകളിലൂടെ ആരാധകരുടെ ആവേശമായി മാറിയ ചിത്രത്തിെൻറ ട്രയിലറിനായി എല്ലാവരും കാത്തിരിക്കുകയായിരുന്നു. രണ്ട് മിനിറ്റിൽ താഴെയുള്ള ട്രയിലർ ഇന്ന് ലുലുമാളിൽ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു പുറത്തുവിട്ടത്.
മലയാള സിനിമയിലെ ഏറ്റവും വിലയേറിയ അസോസിയേറ്റ് സംവിധായകനായ ഷാജി പാടൂരാണ് ചിത്രം ഒരുക്കുന്നത്. ബ്ലോക്ബസ്റ്റർ ചിത്രം ഗ്രേറ്റ് ഫാദറിെൻറ സംവിധായകൻ ഹനീഫ് അദേനിയാണ് അബ്രഹാമിെൻറ തിരക്കഥ രചിച്ചിരിക്കുന്നത്. മഹേഷ് നാരായണൻ എഡിറ്റിങ് നിർവഹിച്ചിരിക്കുന്ന ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് ആൽബിയാണ്. സന്തോഷ് രാമനാണ് കലാ സംവിധാനം നിർവഹിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.