Posted On
date_range Updated On
date_range ഡെറിക് അബ്രഹാമായി മമ്മൂട്ടി; കാത്തിരിപ്പിനൊടുവിൽ അബ്രഹാമിെൻറ സന്തതികൾ ഫസ്റ്റ്ലുക്ക്
ഡെറിക് അബ്രഹാമെന്ന മാസ് കഥാപാത്രമായി മെഗാസ്റ്റാർ മമ്മൂട്ടിയെത്തുന്ന ‘അബ്രഹാമിെൻറ സന്തതികൾ’ എന്ന ചിത്രത്തിെൻറ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ദീർഘകാലം പലരുടെയും അസോസിയേറ്റ് ഡയറക്ടറായിരുന്ന ഷാജി പാടൂർ സംവിധായകെൻറ വേഷത്തിലെത്തുന്ന ചിത്രത്തിന് തിരക്കഥ ഒരിക്കിയിരിക്കുന്നത്ബ്ലോക്ബസ്റ്റർ ചിത്രമായ ഗ്രേറ്റ്ഫാദറിെൻറ സംവിധായകൻ ഹനീഫ് അദേനിയാണ്.
ഗുഡ്വിൽ എൻറർടൈൻമെൻസിെൻറ ബാനറിൽ ടി.എൽ ജോർജും ജോബി ജോർജും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.മുന്നണിയിലും പിന്നണിയിലും പ്രഗൽഭർ അണിനിരക്കുന്ന ചിത്രമാണ് അബ്രഹാമിെൻറ സന്തതികൾ. ടേക് ഒാഫിെൻറ സംവിധായകനായ മഹേഷ് നാരായണനാണ് എഡിറ്റിങ് നിർവഹിക്കുന്നത്. ഗോപിസുന്ദറിെൻറതാണ് സംഗീതം. ടേക്ക് ഒാഫിൽ ഞെട്ടിക്കുന്ന സെറ്റുകളിട്ട സന്തോഷ് രാമനാണ് പ്രൊഡക്ഷൻ ഡിസൈനർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.