അഭിമന്യുവി​െൻറ ജീവിതം സിനിമയാകുന്നു 

കോ​ഴി​ക്കോ​ട്: കൊ​ല്ല​പ്പെ​ട്ട മ​ഹാ​രാ​ജാ​സ് കോ​ള​ജ് വി​ദ്യാ​ര്‍ഥി അ​ഭി​മ​ന്യു​വി​​െൻറ ജീ​വി​തം പ്ര​മേ​യ​മാ​ക്കി  വാ​ട്​​സ്​​ആ​പ്​ കൂ​ട്ടാ​യ്മ സി​നി​മ​യൊ​രു​ക്കു​ന്നു.  ആ​ര്‍.​എം.​സി.​സി പ്രൊ​ഡ​ക്​​ഷ​​െൻറ ബാ​ന​റി​ല്‍ ന​വാ​ഗ​ത സം​വി​ധാ​യ​ക​ന്‍ വി​നി​ഷ് ആ​രാ​ധ്യ ക​ഥ​യും സം​വി​ധാ​ന​വും നി​ര്‍വ​ഹി​ക്കു​ന്ന, ‘പ​ത്മ​വ്യൂ​ഹ​ത്തി​ലെ അ​ഭി​മ​ന്യു’​എ​ന്നു പേ​രി​ട്ട സി​നി​മ ആ​ഗ​സ്​​റ്റി​ല്‍ കോ​ഴി​ക്കോ​ട്, എ​റ​ണാ​കു​ളം, മൂ​ന്നാ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​മെ​ന്ന്​ അ​ണി​യ​റ പ്ര​വ​ര്‍ത്ത​ക​ര്‍ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. 

കേ​ര​ള​ത്തി​ലാ​ദ്യ​മാ​യി ന​വ​മാ​ധ്യ​മ​കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​രു​ക്കു​ന്ന സി​നി​മ​യി​ല്‍ പ്ര​മു​ഖ താ​ര​ങ്ങ​ള്‍ക്കൊ​പ്പം പു​തു​മു​ഖ​ങ്ങ​ളും  വേ​ഷ​മി​ടും. ര​മേ​ഷ് കാ​വി​ല്‍, അ​ജ​യ് ഗോ​പാ​ല്‍, സി.​പി. അ​ബൂ​ബ​ക്ക​ര്‍ എ​ന്നി​വ​രാ​ണ് ഗാ​ന​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​ത്. സം​ഗീ​ത​സം​വി​ധാ​നം അ​ജ​യ് ഗോ​പാ​ല്‍ നി​ർ​വ​ഹി​ക്കും. കാ​മ​റ ഷാ​ജി ജേ​ക്ക​ബാ​ണ്. പു​തു​മു​ഖ​ങ്ങ​ൾ​ക്കു​ള്ള ഓ​ഡി​ഷ​ന്‍  ഈ ​മാ​സം 28ന് ​കോ​ഴി​ക്കോ​ട് ന​ള​ന്ദ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കും. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ വി​നീ​ഷ് ആ​രാ​ധ്യ, അ​ജ​യ് ഗോ​പാ​ല്‍, സു​നി​ല്‍ ദ​ത്ത്, ഇ​സ്മ​യി​ല്‍ കാ​വി​ല്‍, അ​ന​സ് ക​ട​ലു​ണ്ടി, സ​രീ​ഷ് ല​ച്ചു എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Abhimanu life become a filim-Movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.