?????????? ????????????????? ????

കേരളത്തിലുമുണ്ട് അഹ്​ലാഖുമാർ, മനസ് കൊണ്ടെങ്കിലും പ്രതിരോധിക്കണം -ഫഹീം ഇർഷാദ്

തിരുവനന്തപുരം: കോളജ് പഠനകാലത്ത് തീവ്രവാദിയെന്ന് മുദ്രകുത്തപ്പെട്ട് അറസ്റ്റ് ചെയ്യപ്പെടുകയും എട്ട് വർഷം കഴിഞ്ഞ് നിരപരാധിയെന്ന് കണ്ട് വിട്ടയക്കുകയും ഒടുവിൽ ബീഫ് കൈവശം വെച്ചതിന് ആൾക്കൂട്ട കൊലപാതകത്തിന് ഇരയാകുകയും ചെയ്യുന്ന അഹ്​ലാഖ് അഹമ്മദ് (യഥാർഥ സംഭവമല്ല) എന്ന യുവാവിന്‍റെ കഥയാണ് ചലച്ചിത്ര മേളയിൽ മത്സരവിഭാഗത്തിലുള്ള ‘ആനി മാനി’ പറയുന്നത്.

‘ഉത്തർപ്രദേശിലെ അത്ര തീവ്രതയിൽ അല്ലെങ്കിലും കേരളത്തിലുമുണ്ട് അഹ്​ലാഖുമാർ. തീവ്രവാദികളെന്ന് ആരോപിച്ച് പിടിച്ചുകൊണ്ടുപോയ എത്രയോ നിരപരാധികൾ ഇവിടുണ്ട്. ആൾക്കൂട്ട കൊലപാതകവും സംഘ്പരിവാർ ഭീകരതയുമൊക്കെ വാർത്താ തലക്കെട്ട് മാത്രമാണ് ഇപ്പോൾ മലയാളികൾക്ക്. നമ്മുടെ വീട്ടകങ്ങളിലേക്കും ഇൗ അർബുദം വ്യാപിക്കുന്നത് വരെ കാത്തിരിക്കേണ്ടതില്ല. ഇതിനെതിരെ കനത്ത പ്രതിരോധം ഉയർന്ന് വരണം. കരുത്ത് ഉണ്ടെങ്കിൽ കൈകൾ കൊണ്ട്, അതുമല്ലെങ്കിൽ നാവ് കൊണ്ട്, ഏറ്റവും കുറഞ്ഞത് മനസ് കൊണ്ടെങ്കിലും പ്രതിരോധിക്കണം’ -ചിത്രത്തി​െൻറ സംവിധായകൻ ഫഹീം ഇർഷാദ് ‘മാധ്യമം ഒാൺലൈനു’മായി സംസാരിക്കുന്നു.

രകൾക്കുമുണ്ട് ‘പരിവാർ’
യു.പിയിൽ മുസ്​ലിം സമൂഹം നേരിടുന്ന നിരവധി വെല്ലുവിളികളുണ്ട്. അർണാബ് ഗോസ്വാമി ടി.വിയിലൂടെയോ സുഭാഷ് ഗായ്യും സഞ്ജയ് ലീല ബൻസാലിയും സിനിമയിലൂടെയോ ഇത്തരം സത്യങ്ങൾ വിളിച്ചുപറയില്ല എന്നതിനാലാണ് ഞാൻ ഇതിന് മുതിർന്നത്. രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നില്ലാത്തവരുടെ പോലും ജീവിതത്തിൽ രാഷ്ട്രീയ തീരുമാനങ്ങൾ പ്രത്യാഘാതം സൃഷ്ടിക്കുന്നു എന്ന സത്യമാണ് ‘ആനി മാനി’ വിശകലനം ചെയ്യുന്നത്. നോട്ട്-ബീഫ് നിേരാധനങ്ങൾ, ആൾക്കൂട്ട ആക്രമണം തുടങ്ങിയ ഗുരുതര പ്രശ്നങ്ങളൊക്കെ ഒരു കുടുംബത്തി​െൻറ കഥയിലൂടെ ലളിതമായാണ് പറയുന്നത്. ഇരകളാക്കപ്പെടുന്നവർക്കും പരിവാർ (കുടുംബം) ഉണ്ടെന്ന് ഇതുകാണുന്ന സംഘ്പരിവാരുകാർക്ക് പോലും തോന്നുന്നതിനാണ് ഇൗ ട്രീറ്റ്മ​െൻറ് സ്വീകരിച്ചത്. പ്രദർശിപ്പിച്ചിടത്തൊക്കെ ഇത് സ്വീകരിക്കപ്പെട്ടു. വിവാദ വിഷയം കൈകാര്യം ചെയ്തിട്ടും കാര്യമായ എതിർപ്പുകൾ ഉയർന്നിട്ടില്ല. യു.പിയിൽ ഇത് എങ്ങിനെ സ്വീകരിക്കപ്പെടുമെന്ന് കാത്തിരിക്കുകയാണ് ഞങ്ങൾ.

അവബോധം ഉണർത്താൻ സിനിമക്ക് കഴിയും
ആൾക്കൂട്ട ആക്രമണങ്ങൾ അപലപിക്കപ്പെടണമെന്നാണ് സിനിമ കണ്ട ഒരു ബി.ജെ.പി പ്രവർത്തകൻ പ്രതികരിച്ചത്. സിനിമ വിശകലനം ചെയ്യുന്ന വിഷയം അറിഞ്ഞിട്ട് പോസ്റ്റ് പ്രൊഡക്ഷന് വേണ്ടി 10,000 രൂപ നൽകിയത് ഒരു സുഹൃത്തി​െൻറ പിതാവായ വി.എച്ച്.പി നേതാവാണ്. മുസ്​ലിംകളെ ഹിറ്റ്ലർ മാതൃകയിൽ കൈകാര്യം ചെയ്യണമെന്ന് വാദിച്ച ഒരു സംഘ്പരിവാർ സുഹൃത്തിന്‍റെ മനസ് മാറിയത് സ്പിൽബർഗി​െൻറ ‘ഷിൽഡേഴ്സ് ലിസ്റ്റ്’ കണ്ടിട്ടാണ്. മനസിന്‍റെ മൃദുല ഭാവങ്ങളെ സപ്ർശിച്ച് ഇത്തരം അവബോധങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നതിനാലാണ് ഞാൻ സിനിമയെ പ്രതികരിക്കാനുള്ള മാധ്യമമായി സ്വീകരിച്ചത്.

ഫഹീം ഇർഷാദ്


പാകിസ്താനിലല്ല, ഖബർസ്ഥാനിൽ പോകും
കറങ്ങി ഉല്ലസിച്ച് ഒടുവിൽ തലകറങ്ങി വീഴുന്ന യു.പിയിലെ ഒരു കളിയാണ് ‘ആനി മാനി’. തങ്ങളുടെ ജീവിതത്തെ ബാധിക്കുമെന്നറിഞ്ഞാലും ചില വിഷയങ്ങളോട് ആളുകൾ ‘ആനി മാനി’ കളിക്കുകയാണ് എന്നാണ് തോന്നുന്നത്. അവർ ഉല്ലസിച്ചു കൊണ്ടേയിരിക്കും. കറങ്ങി വീഴും വരെ. എട്ട് വർഷം കഴിഞ്ഞ് ജയിൽമോചിതനായ നായകൻ ബീഫ് നിരോധന അറിയിപ്പ് വരുേമ്പാൾ ഭാഷ അറിയാത്ത കടയിലെ സഹായിയോട് പറയുന്നത് ജില്ലാ അധികാരിയുടെ ഭാര്യ പ്യൂണിനൊപ്പം ഒളിച്ചോടിയെന്നാണ്. ത​െൻറ കഞ്ഞികുടി മുട്ടിക്കുന്ന തീരുമാനമാണ് വരുന്നതെന്ന ഗൗരവം അയാൾ അപ്പോൾ ഉൾക്കൊള്ളുന്നില്ല. രാഷ്ട്രീയപരമായ അവബോധങ്ങൾ കുറവായ ഇത്തരം ലക്ഷക്കണക്കിന് ആളുകളെ നിങ്ങൾക്ക് യു.പിയിൽ കാണാം. തിരിച്ചറിയുേമ്പാളേക്കും പ്രതികരിക്കാനാകാത്ത വിധം അവർ ബന്ധിക്കപ്പെട്ടിരിക്കും. നിലപാടുകളെ എതിർക്കുന്നവരോട് പാകിസ്താനിൽ പോകാനാണ് സംഘ്പരിവാർ ആജ്ഞാപിക്കുന്നത്. എന്നോട് അതാവശ്യപ്പെട്ടാൽ ‘ഇതെ​െൻറ രാജ്യമാണ്. പാകിസ്താനിലേക്കല്ല, ഇവിടുത്തെ ഖബർസ്ഥാനിലേക്കാണ് ഞാൻ പോകുക’ എന്നായിരിക്കും എ​െൻറ മറുപടി.

ഫണ്ട് അല്ല സഹായിച്ചത് ഫ്രണ്ട്
ഇത്തരമൊരു പ്രമേയത്തിന് നിർമാതാവിനെ കണ്ടെത്താൻ ബുദ്ധിമുട്ടായിരുന്നു. സുഹൃത്തുക്കളാണ് ഇൗ സ്വപ്നം സാക്ഷാത്കരിക്കാൻ സഹായിച്ചത്. നായക വേഷം ചെയ്ത ഫാറൂഖ് തന്നെയായിരുന്നു നിർമാതാവ്. ഒറ്റ ലൊക്കേഷനിൽ ആയിരുന്നതിനാൽ നിർമാണ ചെലവ് കുറവായിരുന്നു. എന്നാൽ, പോസ്റ്റ് പ്രൊഡക്ഷന് ഫണ്ട് കണ്ടെത്താൻ ഏറെ ബുദ്ധിമുട്ടി. ഒരു മാസം കൊണ്ട് തിരക്കഥയും 25 ദിവസം കൊണ്ട് ഷൂട്ടിങും പൂർത്തിയായ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ കഴിഞ്ഞത് ഒരുവർഷം കൊണ്ടാണ്. ഇന്ത്യയിലെ മധ്യവർഗ കുടുംബങ്ങളിലെയെല്ലാം വികാരങ്ങളും വിചാരങ്ങളും സമാനമായതിനാലാണ് ഇത്രയും സങ്കീർണമായ വിഷയം ലളിതമായ രീതിയിൽ പറഞ്ഞത്. ത​െൻറ അല്ലെങ്കിൽ അയൽപക്കത്തെ ആളുടെ കഥയാണിത് എന്ന തോന്നൽ പ്രേക്ഷകനിലുണ്ടാക്കാൻ ഇതിലൂടെ കഴിഞ്ഞു.

ശാസ്ത്രം ഉപേക്ഷിച്ച് സിനിമക്കാരനായി
കേരളത്തിലെ പോലെ തന്നെ ഒരു വീട്ടിൽ ഒരു ഗൾഫുകാരനെങ്കിലും ഉണ്ടാകും എ​െൻറ സ്വദേശമായ അസംഗഢിൽ. പാസ്പോർട്ട് ലഭിക്കാൻ തടസ്സമുണ്ടായതിനാലാണ് ഞാൻ ഗൾഫുകാരനാകാഞ്ഞത്. ഡിഗ്രിക്ക് പഠിച്ചത് സയൻസ് ആണെങ്കിലും തോറ്റു. വക്കീൽ അല്ലെങ്കിൽ പത്രപ്രവർത്തകൻ ആകണമെന്നായിരുന്നു ആഗ്രഹമെങ്കിലും സാമൂഹിക വിഷയങ്ങളോട് പ്രതികരിക്കാനും ജനങ്ങളുമായി സംവദിക്കാനും കൂടുതൽ ശക്തം സിനിമയാണെന്ന് തിരിച്ചറിഞ്ഞതോടെ ഇൗ മേഖലയിലെത്തി. ഡൽഹി ജാമിഅ മിലിയ ഇസ്​ലാമിയയിൽനിന്ന് മാസ് കമ്യൂണിക്കേഷനിൽ ബിരുദമെടുത്ത ശേഷം മുംബൈയിലേക്ക് വണ്ടി കയറി. ചില കൊമേഴ്സ്യൽ സിനിമകളിൽ ഡയലോഗ് സഹായിയായി പ്രവർത്തിച്ചാണ് സിനിമരംഗത്ത് തുടക്കമിടുന്നത്. 2017ൽ വിഭജനാനന്തര ഇന്ത്യയിലെ കഥ പറയുന്ന ‘മുബാദല’ എന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്തതാണ് സംവിധായകൻ എന്ന നിലയിലുള്ള മുൻ പരിചയം. ‘മുബാദല’ ശ്രദ്ധിക്കപ്പെട്ടതോടെ ‘ആനി മാനി’യിലേക്കുള്ള വഴി എളുപ്പമായി.


Tags:    
News Summary - aani maani film director talks-movie news iffk 2019, aani maani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.